ഒക്ടോ. 22: ലൂക്കാ 13:1-9 ഫലം പുറപ്പെടുവിക്കാനുള്ള അവസരങ്ങള്‍

കൃഷിക്കാരന്‍ യജമാനനോട് അഭ്യര്‍ത്ഥിക്കുന്നത്, ഈ വര്‍ഷം കൂടെ അത്തിവൃക്ഷം നില്‍ക്കട്ടെ; അത് ഫലം നല്‍കിയേക്കാമെന്നാണ് (13:8). നിന്റെ ജീവിതത്തിലെ ഓരോ ദിവസവും ഫലം പുറപ്പെടുവിക്കാനുള്ള ദൈവികാവസരമാണ്. അനുദിനം നിനക്ക് ലഭിക്കുന്ന നന്മയും നൊമ്പരവും, ഫലം പുറപ്പെടു വിക്കാനായിട്ട് കൃഷിക്കാരന്‍ നടത്തുന്ന ഇടകിളയും വിളമിടീലുമാണെന്ന് നീ തിരിച്ചറിയണം. കിളയും വളവും സ്വീകരിച്ച് ദൈവികാവസരം തിരിച്ചറിഞ്ഞ് ഫലം പുറപ്പെടുവിക്കുന്നതിലാണ് നിന്റെ ജീവിത വിജയം അടങ്ങിയിരിക്കുന്നത്. നന്മചെയ്യാനുള്ള അവസരങ്ങളെ പ്രയോജനപ്പെടുത്തുക. നഷ്ടപ്പെടുത്തിയ അവസരങ്ങളെ വീണ്ടെടുക്കുക സാധ്യമല്ല. നന്മയുടെ ഫലങ്ങള്‍ ഇന്നേ പുറപ്പെടുവിക്കുന്നരായി  മാറാം.

22 ശനി
എഫേ 4:7-16
ലൂക്കാ 13:1-9 അവസരങ്ങള്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.