ഒക്ടോ. 18: ലൂക്കാ 10:1-9 അനുഗമിക്കുന്ന ദൈവം

യേശു പോകാനിരിക്കുന്ന പട്ടണങ്ങളിലേക്കും നാട്ടിന്‍പുറങ്ങളിലേക്കുമാണ് ഈരണ്ടു വീതമായി അവന്‍ ശിഷ്യരെ അയക്കുന്നത് (10:1). അതായത് ശിഷ്യര്‍ക്കു പിറകേ യേശുവും ആ സ്ഥലങ്ങളിലേക്ക് കടന്നുചെല്ലുമെന്നര്‍ത്ഥം. ശിഷ്യരെ അവരുടെ പ്രേഷിതരംഗങ്ങളില്‍ യേശു അനുഗമിക്കുമെന്നര്‍ത്ഥം. സ്വന്തം വാഗ്ദാനം ഇന്നും പാലിക്കുന്നവനാണ് യേശു. അതിനാല്‍ നിന്റെ പ്രവര്‍ത്തന രംഗങ്ങളിലെല്ലാം യേശു നിന്നെ അനുഗമിക്കുന്നു എന്നതാണ് സത്യം. നീ ഒറ്റക്കല്ല. ആധുനിക മനുഷ്യന്‍ ഇന്നു നേരിടുന്ന വലിയ ദുഃഖം താന്‍ ഒറ്റപ്പെട്ടവനാണ് എന്നതാണ്; അവഗണനയാണ് എല്ലായിടത്തും എന്നു തോന്നിപ്പോകുന്ന നിമിഷങ്ങള്‍ ധാരാളം ഉണ്ടാകാം. അവിടെയൊക്കെ യേശു എന്റെ കൂടെയുണ്ട് എന്ന വിശ്വാസം കാത്തു സൂക്ഷിക്കുന്നവരാകാം.

18 ചൊവ്വ
2 തിമോ 4:10-17
ലൂക്കാ 10:1-9 അനുഗമിക്കുന്ന ദൈവം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.