6 ഒക്ടോ.: ലൂക്കാ 11: 5-13 ദൈവം സംരക്ഷിച്ചുകൊള്ളും

ഓരോ ദിവസത്തെയും അപ്പം തരണമേയെന്ന് പ്രാര്‍ത്ഥിക്കാനാണ് യേശു പഠിപ്പിക്കുന്നത് (11:3). അതിലൂടെ ലഭിക്കുന്നത്, നിരന്തരമായി ദൈവത്തില്‍ ആശ്രയിക്കാനുള്ള അവസരമാണ്. ഓരോ ദിവസവും ദൈവം എന്നെ സംരക്ഷിച്ചുകൊള്ളും എന്ന ബോധ്യമാണ് അതില്‍ നിന്ന് ഉരുവാകുന്നത്. ചുരുക്കത്തില്‍ ദൈവം എന്റെ പിതാവാണെന്നുള്ള അനുഭവത്തില്‍ വളരുകയാണിവിടെ. അതായത് നീ ദൈവപുത്രനായിത്തീരുകയാണെന്നര്‍ത്ഥം. നാം ചോദിക്കുന്നതും  യാചിക്കുന്നതും ദൈവം കേള്‍ക്കുന്നവനാണ്. നമുക്ക് വേണ്ടത് എന്തെന്ന് മനസ്സിലാക്കി. അത് നല്‍കുന്നവനാണ് അവന്‍. വിശ്വാസത്തോടെയും പ്രത്യാശയോടെയും നിരന്തരമായി നമ്മുടെ ആവശ്യങ്ങള്‍ ദൈവസമക്ഷം  സമര്‍പ്പിക്കാം.

6 വ്യാഴം
ഗലാ 3:1-5
ലൂക്കാ 11: 5-13

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.