ഒക്ടോ. 17: ലൂക്ക 12:13-21 ദൈവത്തെ മറക്കരുത്

ധനവാന്‍ ചിന്തിച്ചു ”ഞാനിതു കൊണ്ട് എന്തു ചെയ്യും” എന്നതാണ്. ധനം വര്‍ദ്ധിക്കുമ്പോള്‍ അവന്‍ ആലോചന ചോദിക്കേണ്ടിയിരുന്നത് ദൈവത്തിനോടാണ്. അവന്‍ സ്വയം ചോദ്യങ്ങള്‍ ചോദിച്ച് തീരുമാനമെടുത്തതിനാല്‍ അവന്‍ ചെയ്യുന്ന പ്രവൃത്തികളും സ്വാര്‍ത്ഥതയുടെ പ്രവൃത്തികള്‍ ആയിപ്പോയി. ഞാനിതു കൊണ്ട് എന്തു ചെയ്യും എന്ന ചോദ്യം അവന്‍ ചോദിക്കുമ്പോള്‍  അയല്‍ക്കാരുടെ വിശപ്പോ അവരുടെ ദാരിദ്ര്യമോ അവന്റെ മനസ്സിലൂടെ കടന്ന് പോയില്ല. നശ്വരമായ സമ്പല്‍ സമൃദ്ധിയില്‍ മതിമറന്ന് ആഹ്ലാദിക്കുന്നവര്‍ ഒരേ സമയം, സഹോദരങ്ങളെയും ദൈവത്തെയും ഒരേപോലെ മറന്നു പോകുന്നവരാകും. സമ്പത്ത് ദൈവത്തിന്റെ ദാനമായി കരുതാം. പങ്കുവയ്ക്കാം. അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസിന്റെ തിരുനാളായ ഇന്ന് അദ്ദേഹത്തിന്റെ മാദ്ധ്യസ്ഥം നമുക്ക് തേടാം.

17 തിങ്കള്‍
എഫേ 2:1-10
ലൂക്ക 12:13-21 ദൈവത്തെ മറക്കരുത്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.