ഒക്ടോ. 13: ലൂക്കാ 11:47-54 ആരാണ് യജമാനന്‍?

വേദജ്ഞാനത്തിന്റെയും ദൈവിക അറിവിന്റെയും പണ്ഡിതരായിരുന്നു നിയമജ്ഞര്‍ (11:52). അവര്‍ക്ക് ഈ ദൈവാനുഗ്രഹം ലഭിച്ചിരിക്കുന്നത് അവര്‍ക്കും മറ്റുള്ളവര്‍ക്കും വേണ്ടി ഉപയോഗിക്കാനെന്നതാണ് യേശു ദ്യോതിപ്പിക്കുന്നത്. പലതിന്റെയും താക്കോല്‍ ദൈവം നിന്നെയും ഏല്പിച്ചിട്ടുണ്ടെന്ന് മറക്കരുത്. നിന്റെ സമ്പത്തും ആരോഗ്യവും കഴിവുകളും സൗന്ദര്യവുമൊക്കെ അതില്‍പ്പെടും. നിന്നെ ഏല്‍പിച്ചിരി ക്കുന്നത് നിനക്കുവേണ്ടി മാത്രമല്ല നിന്റെ കൂടെയുള്ളവര്‍ക്കും വേണ്ടിക്കൂടിയാണ്. നിന്റെ സമ്പത്തുക ളുടെ ഒടേക്കാരനല്ല നീ; മറിച്ച് വെറും കാര്യസ്ഥന്‍ മാത്രമാണ്. തന്റെ ബിസിനസ് വരുമാനത്തിന്റെ സിംഹഭാഗം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ചിലവഴിച്ച ഫെയ്‌സ്ബുക്ക്  സി.ഇ.ഒ. സുക്കര്‍ബര്‍ഗ് നല്ലൊരു മാതൃകയാണ് ലോകത്തിനു നല്‍കിയത്.

ഒക്ടോ. 13 വ്യാഴം
എഫേ 1:1-10
ലൂക്കാ 11:47-54 ആരാണ് യജമാനന്‍?

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.