ഒക്ടോ. 11: ലൂക്കാ 11:37-41 ഹൃദയത്തിന്റെ വിശുദ്ധി

”നിങ്ങള്‍ക്കുള്ളവ ദാനം ചെയ്യുവിന്‍. അപ്പോള്‍ നിങ്ങള്‍ക്ക് എല്ലാം ശുദ്ധമായിരിക്കും” (11:41). എല്ലാം വിശുദ്ധീകരിക്കാനുള്ള കുറുക്കുവഴിയാണ് യേശു പഠിപ്പിക്കുന്നത്. മറ്റുള്ളവര്‍ക്ക് കൊടുത്താല്‍ എല്ലാം നിനക്ക് വിശുദ്ധമായി ഭവിക്കും എന്നു സാരം. കൊടുക്കാനുള്ള ആഹ്വാനമാണ് യേശു നിന്റെ മുമ്പില്‍ വയ്ക്കുന്നത്. നിന്റെ സമയവും കഴിവും ആരോഗ്യവും പണവും നിനക്ക് കൊടുക്കാനാവണം. ഇവയെല്ലാം പകുത്ത് കൊടുക്കുന്നതിലൂടെ കൂടെയുള്ളവര്‍ വളരുന്നതും സമ്പന്നരാകുന്നതും സംതൃപ്തരാകുന്നതും നിനക്ക് കാണാനാകും. ബാഹ്യമായ കാര്യങ്ങളിലെ ശുദ്ധിയേക്കാള്‍ ഹൃദയത്തിന്റെ വിശുദ്ധിക്കാണ് കര്‍ത്താവ് പ്രാമുഖ്യം കൊടുക്കുന്നത്. ബാഹ്യകാര്യങ്ങളിലെ ശുദ്ധി ഒരുവനെ തന്നിലേക്ക് തന്നെ ഉള്‍വലിക്കുമ്പോള്‍ ഹൃദയശുദ്ധിയുള്ളവര്‍ മറ്റുള്ളവരുടെ ആവശ്യങ്ങളിലേക്ക് നോക്കാന്‍ തന്നെത്തന്നെ പര്യാപ്തനാക്കുന്നു. ഇവര്‍ക്കാണ് ദൈവദര്‍ശനത്തില്‍ ഭാഗ്യം സിദ്ധിക്കുന്നത്.

ഒക്ടോ. 10   ചൊവ്വ
ലൂക്കാ 11:37-41 ഹൃദയത്തിന്റെ വിശുദ്ധി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.