ഒക്ടോ: 28  ലൂക്കോ 9:10-17 ദൈവത്തെ കൂടെ നിര്‍ത്തുക

ഞങ്ങളുടെ പക്കല്‍ അഞ്ച് അപ്പമേ ഉള്ളൂ; ആളുകളാണെങ്കില്‍ അയ്യായിരത്തിന് മുകളിലും (9:13-14)! ഇതായിരുന്നു ശിഷ്യരുടെ ആകുലത-തങ്ങളുടെ മുമ്പിലുള്ള പ്രതിസന്ധി വളരെ വലുത്; കൈയ്യിലുള്ള പരിഹാരം വളരെ തുച്ഛവും. ശിഷ്യരുടെ ശ്രദ്ധ പ്രശ്‌നത്തിന്റെ ബാഹുല്യത്തിലും സ്വന്തം കഴിവിന്റെ പരിമിതികളിലുമാണ്. നീയും പലപ്പോഴും പരാജയപ്പെടുന്നതിന്റെ കാരണം ഇതുതന്നെയാണ്. വിജയത്തിന്റെ സൂത്രവാക്യം മറ്റൊന്നാണ്. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും കൂടെയുള്ള യേശുവില്‍ നീ ശ്രദ്ധ കേന്ദ്രീകരിക്കണം. അപ്പോള്‍ നിന്റെ കഴിവുകള്‍ അവസാനിക്കുന്നിടത്ത് യേശുവിന്റെ കഴിവ് പ്രവര്‍ത്തിക്കാന്‍ തുടങ്ങും. മനുഷ്യന്‍ ചിന്തിച്ച് നിറുത്തുന്നിടത്ത് ദൈവം പ്രവര്‍ത്തിച്ച് തുടങ്ങും. തുച്ഛമുള്ളത് ദൈവത്തിന്റെ കൈയ്യില്‍ കൊടുക്കുക. എങ്കില്‍ തുച്ഛമായത് മിച്ചം വരും. ബത്തേരി ഭദ്രാസന സ്ഥാപനദിനമായ ഇന്ന്, ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്കും കരുതലിനും നന്ദി പറയാം.

28 വെള്ളി
2 കോറി 13:1-4
ലൂക്കോ 9:10-17
ദൈവത്തെ കൂടെ നിര്‍ത്തുക

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.