സോമാലിയയിലെ ഏക ദേവാലയം

‘നിശബ്ദമായാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാള്‍ നല്ലതാണ് അത്’. ബിഷപ്പ് ജോര്‍ജിയോ ബെര്‍ടിന്റെ വാക്കുകള്‍. ‘ മൊഗാഡിഷു രൂപതയിലെ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആണ് അദ്ദേഹം. കഴിഞ്ഞ 40 വര്‍ഷമായി ജിബൗട്ടിയിലെ ബിഷപ്പ് ആയി സേവനമനുഷ്ടിക്കുന്നതും അദ്ദേഹമാണ്. ആഫ്രിക്കയിലെ ക്രിസ്ത്യാനികള്‍ നേരിടുന്ന ഗൗരവമായ പ്രശ്‌നങ്ങളെ കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു ബിഷപ്പ്.

സോമാലിയയില്‍ ആകെ ഒരു ദേവാലയം മാത്രമേ ഇപ്പോള്‍ ഉള്ളൂ. സോമാലി ലാന്‍ഡിന്റെ തലസ്ഥാനമായ ഹാര്‍ജീസയിലെ വിശുദ്ധ .അന്തോണീസ് പുണ്യവാളന്റെ ദേവാലയമാണത്. ഇവിടുത്തെ അവസ്ഥ കൂടുതല്‍ അപകടകരമായിരിക്കുന്നതിനാല്‍ അന്തര്‍ദ്ദേശീയ തലത്തിലുള്ള കത്തോലിക്കാ സഭയുടെ ശ്രദ്ധ അങ്ങോട്ട് തിരിയണമെന്ന് ബിഷപ് ആവശ്യപ്പെട്ടു. ക്രിസ്ത്യന്‍ വിശ്വാസികളുടെ എണ്ണം വളരെ കുറവാണ് സോമാലിയയില്‍. ബൈബിള്‍ സോമാലി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തത് 1979 -ല്‍ മാത്രമാണ്. ‘ഒരുപാടു പേരെന്നും കുര്‍ബാനക്കെത്താറില്ല ഇവിടെ. അതായത് ചിലപ്പോള്‍ പത്ത് പേരോളം മാത്രം വരികയുള്ളൂ. അതും പ്രധാനമാണ്’. അദ്ദേഹം കൂട്ടിചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.