സീറോ മലങ്കര സെപ്തംബര്‍ 1; യോഹ 2:1-11 – മാറ്റങ്ങള്‍

കാനായിലെ കല്യാണവീട് മാറ്റങ്ങളുടെ ഭവനമായിത്തീര്‍ന്നു. യേശുവിന്റെ അമ്മയില്‍ നിന്നും രക്ഷകന്റെ അമ്മയിലേയ്ക്ക് മറിയം മാറി. ലോകത്തില്‍ ആദ്യമായി പച്ചവെള്ളം വീര്യമുള്ള വീഞ്ഞായി മാറി. നസ്രത്തുകാരനായ ഈശോ പുത്രനായ ദൈവമായി മാറി. ഈശോയുടെ ശിഷ്യന്മാര്‍ അവനില്‍ വിശ്വസിച്ചു. അപമാനത്തില്‍ നിന്നും അനുഗ്രഹത്തിലേയ്ക്ക് ആ കുടുംബം മാറുന്നു. ഇങ്ങനെ മാറ്റങ്ങളുടെ ഒരു നീണ്ട നിര തന്നെ കാനായിലെ കല്യാണവീട്ടില്‍ സംഭവിക്കുന്നു. മാറ്റങ്ങള്‍ക്ക് കാരണം യേശുവും അവന്റെ അമ്മയും അവിടേയ്ക്ക് ക്ഷണിക്കപ്പെട്ടിരുന്നു എന്നതാണ്. ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മള്‍. എപ്പോഴെങ്കിലും ആത്മാര്‍ത്ഥമായ് യേശുവിനെയും അവന്റെ അമ്മയേയും നമ്മുടെ ജീവിത യാഥാര്‍ത്ഥങ്ങളിലേയ്ക്കും ആഘോഷങ്ങളിലേയ്ക്കും ക്ഷണിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ക്ഷണിക്കുക. മാറ്റങ്ങള്‍ താനേ സംഭവിക്കും. പരിശുദ്ധ അമ്മയുടെ എട്ട് നോമ്പിലേയ്ക്ക് കടക്കുമ്പോള്‍, പരിശുദ്ധ അമ്മ വഴി ഈശോയുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ പരിശ്രമിക്കാം. ഫാ. റോണി കളപ്പുരയ്ക്കല്‍

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.