
മറിയത്തോട് ദൈവദൂതന്‍ പറയുന്നത്, സന്തോഷിക്കുവാനാണ്. സന്തോഷത്തിന്റെ കാരണം, ദൈവം കൂടെയുണ്ട് എന്നുള്ളതാണ്. നിന്റെകൂടെയുള്ള ദൈവസാന്നിധ്യം തിരിച്ചറിയുക; അത് നിന്റെ സന്തോഷത്തിന്റെയും ജീവിതസംതൃപ്തിയുടെയും കാരണമായി മാറും. നിന്റെ കൂടെയുള്ള തമ്പുരാനെ തിരിച്ചറിഞ്ഞാല്‍ ഏതു സാഹചര്യത്തിലും നിനക്കു സന്തോഷിക്കാനാവും. എലിസബത്തിന്റെ ഗര്‍ഭധാരണമാണ് മറിയത്തിന്റെ ഗര്‍ഭധാരണത്തിനുളള അടയാളമായി മാലാഖ ചൂണ്ടിക്കാണിക്കുന്നത്. മറ്റുളളവരുടെ നന്മ ദൈവം നിനക്ക് കാട്ടിത്തരുന്നത് നിനക്ക് ലഭിക്കാനിരിക്കുന്ന ദൈവാനുഗ്രഹങ്ങളുടെ അടയാളമായിട്ടാണ്. മറ്റുളളവര്‍ക്കു ലഭിക്കുന്ന ദൈവാനുഗ്രഹം കാണുമ്പോള്‍ മറക്കണ്ട, ദൈവം നിന്നിലും പ്രവര്‍ത്തിക്കുന്നുണ്ട്; ദൈവാനുഗ്രഹം നിനക്കും ലഭിക്കുമെന്നുളളതിന്റെ അടയാളമാണത്.