ആശുപത്രിയല്‍ വച്ചു മാമ്മോദീസാ നല്‍കി. ഇതു ശരിയാണോ?

വിദേശത്ത് ജോലി ചെയ്യുന്നവരാണ് ഞാനും എന്റെ ഭാര്യയും. പ്രസവം  അവിടുത്തെ ആശുപത്രിയല്‍ വച്ചായിരുന്നു. എന്റെ  കുഞ്ഞ് ജനിച്ചയുടനെ മരിച്ചു പോയേക്കാമെന്ന് അവിടുത്തെ ഡോക്ടര്‍ പറഞ്ഞപ്പോള്‍ മറ്റാരെയും കിട്ടാത്തതിനാല്‍ ഞാന്‍ തന്നെ എന്റെ കുഞ്ഞിനു മാമ്മോദീസാ നല്‍കി.  ഇതു ശരിയാണോ? ഇനി പള്ളിയില്‍ വച്ചു മാമ്മോദീസാ നടത്തുമ്പോള്‍ ഞാന്‍ ഇക്കാര്യം പറയണോ? 

മാമ്മോദീസായെന്ന കൂദാശ സാധാരണ പരികര്‍മ്മം ചെയ്യുന്നത് വൈദികരാണെങ്കിലും വളരെ അത്യാവശ്യമായ ഘട്ടങ്ങളില്‍  (കുഞ്ഞ് ഉടനെ മരിക്കുമെന്ന  സാഹചര്യം) ഈ കൂദാശാ പരികര്‍മ്മം ചെയ്യാന്‍ പൗരസ്ത്യ സഭാനിയമം അനുവദിക്കുന്നുണ്ട് (CCE c.677). എന്നാല്‍ ഇങ്ങനെയുള്ള അവസരങ്ങളില്‍ സഭയുടെ നിയോഗത്തില്‍ ഈ കൂദാശ നല്‍കാന്‍ എല്ലാവര്‍ക്കും ലത്തീന്‍ നിയമം (CIC c. 677) അനുവാദം നല്‍കുന്നുണ്ട്. കുഞ്ഞിന് ഇങ്ങനെ നല്‍കിയ മാമ്മോദീസാ സാധുവായതാണ്. കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവന്നാല്‍, കുഞ്ഞിനെ പള്ളിയില്‍ കൊണ്ടു വരുമ്പോള്‍ ഇക്കാര്യം പറയുകയും വേണം, കാരണം മാമ്മോദീസാ ആവര്‍ത്തിക്കപ്പെടാനാവില്ല. പള്ളിയില്‍ വച്ചു തൈലാഭിഷേകം മുതലായ ബാക്കി ചടങ്ങുകള്‍ നടത്തുക മാത്രമാണ് ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.