പരിശുദ്ധാത്മാവിന്റെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുക

വാഷിംങ്ങ്ടണ്‍: രാഷ്ട്രീയ ധ്രുവീകരണത്തിന്റെ അവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പരിശുദ്ധാത്മാവിന്റെ അനുഗ്രഹത്തിനായി ഒന്നു ചേര്‍ന്ന് പ്രാര്‍ത്ഥിക്കാന്‍ ആര്‍ച്ച്ബിഷപ്പ് ബെര്‍ണാഡ് ഹെബ്ദാ ഉദ്യോഗസ്ഥരെ ആഹ്വാനം ചെയ്തു. ”നമ്മുടെ രാജ്യത്തിന്റെ ഏറ്റവും നിര്‍ണ്ണായകമായ സാഹചര്യമാണിത്. രാഷ്ട്രീയ ധ്രുവീകരണത്തിന്റെ ഫലമായി ഏകദേശം പാതി തളര്‍ന്ന അവസ്ഥയിലാണ് അമേരിക്ക ഇപ്പോള്‍. ഒറ്റയ്ക്കല്ല, ഒരുമിച്ച് ചേര്‍ന്ന് പ്രാര്‍ത്ഥിക്കേണ്ട സമയമാണിത്.

പരിശുദ്ധാത്മാവിന്റെ അനുഗ്രഹം ഇപ്പോള്‍ ഏറ്റവും അവശ്യമായ സമയമാണിത്. എല്ലാ നേതാക്കളും അധികാരികളും ഒന്നുചേര്‍ന്ന് പ്രാര്‍ത്ഥിക്കേണ്ടതിന്റെയും.” ജസ്റ്റിസുമാരോടും ന്യായാധിപന്‍മാരോടും ഉദ്യോഗസ്ഥരോടും കരുണ ശീലിക്കാന്‍ ആര്‍ച്ച്ബിഷപ്പ് ഹെബ്ദാ ആഹ്വാനം ചെയ്തു. വാഷിംങ്ങ്ടണ്‍ ഡിസിയിലെ സെന്റ് മാത്യു കത്തീഡ്രലിലെ കുര്‍ബാന മധ്യേയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

കരുണയോടു കൂടെ വ്യക്തികളുടെ കേസുകളെയും പ്രശ്‌നങ്ങളെയും സമീപിക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ലഭ്യമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് നീതി നടപ്പില്‍ വരുത്തുന്നതിനുള്ള ഉപകരണങ്ങളായി പ്രവര്‍ത്തിക്കുക. ഒരുമിച്ചുള്ള പ്രാര്‍ത്ഥനയ്ക്ക് ഇരട്ടി ഫലം ലഭിക്കും, വിശ്വാസം കുറഞ്ഞു എന്ന് തോന്നുമ്പോള്‍ വിശ്വാസത്തെ ബലപ്പെടുത്തേണമെ എന്ന് പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.