ക്രിസ്തുരാജന്‍ നീണാള്‍ വാഴട്ടെ- അല്‍ബേനിയന്‍ രക്തസാക്ഷികളുടെ അവസാനവാക്ക്

അല്‍ബേനിയ: ക്രിസ്തുവിശ്വാസം ഉറക്കെ പ്രഖ്യാപിച്ചു മരണം വരിച്ച 38 അല്‍ബേനിയന്‍ രക്തസാക്ഷികളെ ഫ്രാന്‍സീസ് പാപ്പാ ഉടന്‍ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നു. 1945 മുതല്‍ 1974 വരെ നീണ്ട കിരാതമായ കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴില്‍ പീഢനത്തിനിരയായവരെയാണ് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നത്. ഡ്യൂറസിലെ ആര്‍ച്ച് ബിഷപ് വിന്‍സെന്റെ പ്രസ്യൂന്‍ദിയും ഫ്രാന്‍സീസ്‌ക്കന്‍-ഈശോസഭാ വൈദികരും അല്‍മായരും രക്തസാക്ഷികളായവരില്‍പ്പെടുന്നു.

വിശ്വാസത്തെപ്രതി ജീവന്‍ വെടിയും മുമ്പേ ഈ രക്തസാക്ഷികള്‍ പ്രദര്‍ശിപ്പിച്ച വിശ്വാസ തീക്ഷ്ണത വാക്കുകള്‍ക്കതീതമാണെന്ന് അല്‍ബേനിയായിലെ സകോദ്രാ രൂപതയുടെ മെത്രാന്‍ ആഞ്ചെലോ മസ്സാഫ്ര അഭിപ്രായപ്പെട്ടു. ‘പീഡകരോട് ക്ഷമിക്കുന്നു,’ ‘ക്രിസ്തു നീണാള്‍ വാഴട്ടെ’ എന്നീ വാക്കുകള്‍ ഉരുവിട്ടാണ് ഈ രക്തസാക്ഷികള്‍ മരണം വരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.