സണ്‍ ഓഫ് ഗോഡ് – 2014

ഏദന്‍തോട്ടത്തില്‍ ദൈവം ആദത്തെയും ഹവ്വയെയും സൃഷ്ടിച്ച സംഭവം മുതലാണ് ഈ ചലച്ചിത്രം ആരംഭിക്കുന്നത്. അതായത് ലോകാരംഭം മുതലുള്ള കാര്യങ്ങള്‍ ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. ക്രിസ്തുവിന്റെ ജനനവും പരസ്യ ജീവിതവും അത്ഭുതങ്ങളും കുരിശുമരണവും ഉത്ഥാനവും വളരെ വിശദമായി തന്നെ ഈ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഈ സിനിമയുടെ സെന്‍സറിംഗിനെ സംബന്ധിച്ച് രസകരമായ ഒരു വിവാദം ഉണ്ട്. ക്രിസ്തുവിനെ പരീക്ഷിക്കുന്ന സാത്താന്റെ കഥാപാത്രമായി അഭിനയിച്ചത് മൊഹമെന്‍ മെഹദി ഒസാനി എന്ന നടനായിരുന്നു. സിനിമ റിലീസായതിന് ശേഷമാണ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി ഈ നടന് അസാമാന്യമായ സാദൃശ്യമുള്ളതായി ശ്രദ്ധയില്‍ പെട്ടത്. അതിനാല്‍ ആ സീനും കഥാപാത്രവും സിനിമയില്‍ നിന്നും സെന്‍സര്‍ ചെയ്യേണ്ടതായി വന്നു.

മാര്‍ക്ക് ബെന്നറ്റ്, റോമാ ഡൗണി എന്നിവരായിരുന്നു ഈ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ന്യൂയോര്‍ക്ക്, ലോസ് ആഞ്ചലസ്സ് എന്നിവിടങ്ങളില്‍ മാത്രമാണ് 2014 ഫെബ്രുവരി 21 ന് ഈ സിനിമ റിലീസ് ചെയ്തത്. പിന്നീട് ഫെബ്രുവരി 28 നാണ് മറ്റ് കേന്ദ്രങ്ങളില്‍ റിലീസിംഗ് നടന്നത്. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ ഹിസ്റ്ററി ചാനലില്‍ പത്ത് മണിക്കൂര്‍ സംപ്രേഷണം നടത്തിയ ‘ദ് ബൈബിള്‍’ എന്ന മിനി പരമ്പരയുടെ ചലച്ചിത്രാവിഷ്‌കാരമായിരുന്നു ‘സണ്‍ ഓഫ് ഗോഡ്’ എന്ന സിനിമ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.