ജീസസ് ഓഫ് നസ്രേത്ത് – 1977

ജോസഫിന്റെയും മേരിയുടെയും വിവാഹം മുതലാണ് ‘ജീസസ് ഓഫ് നസ്രേത്ത്’ എന്ന സിനിമ ആരംഭിക്കുന്നത്. ക്രിസ്തുവന്റെ ജീവിതത്തെക്കുറിച്ചുള്ള സിനിമയെങ്കിലും ഒരു സുവിശേഷ പ്രഘോഷണം എന്ന രീതിയിലാണ് ഈ ചിത്രം പ്രേക്ഷകരിലെത്തുന്നത്. ക്രിസ്തു കടന്നു വന്ന വഴികളും പരസ്യ ജീവിതവും പീഡാസഹനവും കുരിശുമരണവും ഉത്ഥാനവും ഇതില്‍ ഉള്‍പ്പെടുന്നു. ഒരേ സമയം ആദ്ധ്യാത്മികവും മാനുഷികവുമായ ക്രിസ്തുവിന്റെ സമീപനങ്ങളെ വളരെ മനോഹരമായി തന്നെ വെള്ളിത്തിരിലെത്തിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഫ്രാങ്കോ സെഫീറലി ആണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. എല്ലാവര്‍ക്കും പരിചിതമായ സുവിശേഷഭാഗങ്ങള്‍ തന്നെയാണ് സിനിമയിലും അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ക്രിസ്തു തന്റെ ജനത്തെ വീണ്ടെടുത്തതെങ്ങനെയെന്ന്  പറയാന്‍ ഈ സിനിമയ്ക്ക് കഴിഞ്ഞു എന്നതാണ് ഈ ചലച്ചിത്രത്തിന്റെ പ്രത്യേകത.

അതുപോലെ ക്രിസ്തുവിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട എല്ലാ സംഭവങ്ങളും ഈ സിനിമയില്‍ പ്രതിപാദിച്ചിട്ടുണ്ട്. ക്രിസ്തു സൗഖ്യം നല്‍കുന്നതും അത്ഭുത പ്രവര്‍ത്തനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

നിരവധി അതിഥി താരങ്ങളും ഈ സിനിമയുടെ ഭാഗമായിട്ടുണ്ട്. റോബര്‍ട്ട് പൗവ്വല്‍ ആണ് ക്രിസ്തുവായി അഭിനയിച്ചത്. അന്നത്തെ മാര്‍പാപ്പ ആയിരുന്ന പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ അഭിനന്ദം നേടിയ ചലച്ചിത്രമാണ് ‘ജീസസ് ഓഫ് നസ്രേത്ത്.’ എമ്മി അവാര്‍ഡ് നോമിനേഷന്‍ ലഭിച്ച ചിത്രവും കൂടിയായിരുന്നു ഇത്. പത്രോസായി അഭിനയിച്ച ജെയിംസ് ഫാരന്റീനോ മികച്ച സഹനനുള്ള നോമിനേഷനും അര്‍ഹനായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.