കണ്ടുമുട്ടലുകൾ ജീവിതത്തെ പരിവർത്തനപ്പെടുത്തുന്നു: ഫ്രാൻസിസ് പാപ്പ

കണ്ടുമുട്ടലുകൾ ജീവിതത്തെ പരിവർത്തനപ്പെടുത്തുന്ന അത്ഭുതമാണെന്ന്  ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. സാമൂഹ്യമാധ്യമമായ എക്സിൽ കുറിച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

“വ്യക്തികൾ തമ്മിൽ കണ്ടുമുട്ടുക, അന്യോന്യം വീക്ഷിക്കുക, വ്യക്തിപരമായ ജീവിതകഥകൾ പങ്കുവയ്ക്കുക ഇവയിലാണ് യേശുവിന്റെ സാന്നിധ്യം നമ്മുടെ ജീവിതത്തിൽ ഉൾക്കൊള്ളുവാൻ നാം വിളിക്കപ്പെട്ടിരിക്കുന്നത്. ഒരു കണ്ടുമുട്ടൽ ജീവിതത്തെത്തന്നെ പരിവർത്തനപ്പെടുത്തുന്നു. പുനരുജ്ജീവിപ്പിക്കുകയും സുഖപ്പെടുത്തുകയും ചെയ്യുന്ന യേശുവുമായുള്ള കണ്ടുമുട്ടലുകളാണ് സുവിശേഷം” – പാപ്പ കുറിച്ചു.

സാമൂഹ്യമാധ്യമമായ എക്സിലൂടെ എഴുതപ്പെടുന്ന പാപ്പായുടെ ഹ്രസ്വസന്ദേശങ്ങൾക്ക് പതിനായിരക്കണക്കിന് ആളുകളാണ് വായനക്കാരായും പങ്കുവയ്ക്കുന്നവരായും ഈ ലോകം മുഴുവനുള്ളത്. ഒപ്പം ഏറ്റവും കൂടുതൽ അനുയായികളുള്ള ലോകനേതാക്കളുടെ എക്സ് അക്കൗണ്ടുകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നതും പാപ്പയുടേതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.