ലൂര്‍ദ്ദിലെ മാതാവ്

ഏറ്റവും അനുഗ്രഹവതിയായ അമ്മയാണ് ലൂര്‍ദ്ദ് മാതാവ്, അമലോത്ഭവ മാതാവിന്റെ പ്രത്യക്ഷമാണ് ലൂര്‍ദ്ദില്‍ സംഭവിച്ചത്. 1854 ലാണ് ഈ സംഭവം. ഇവിടെയും കുട്ടികള്‍ക്ക് മുന്നിലാണ് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടത്. പതിനാല് വയസ്സുകാരിയായ ബര്‍ണാഡീറ്റയായിരുന്നു മാതാവിന്റെ ദര്‍ശനം ലഭിച്ച കുട്ടി. നഗരത്തിന് കുറച്ചു ദൂരം അകലെ മസാബില്ലെ എന്ന സ്ഥലത്ത് പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ബാര്‍ണാഡീറ്റ അതിസുന്ദരിയായ ഒരു പെണ്‍കുട്ടിയെ കണ്ടു. പാറക്കെട്ടുകള്‍ക്കിടയില്‍ പൂത്തു നിന്ന റോസാപുഷ്പങ്ങള്‍ക്ക് നടുവിലായിരുന്നു ആ പെണ്‍കുട്ടി. അവള്‍ക്ക് ചുറ്റും സ്വര്‍ണ്ണമേഘങ്ങളും ചുറ്റും അഭൗമമായ പ്രകാശവലയങ്ങളുമുണ്ടായിരുന്നു. ജ്വലിക്കുന്ന വെളുത്ത വസ്ത്രമായിരുന്നു അവള്‍ ധരിച്ചിരുന്നത്. ബര്‍ണാഡീറ്റയുടെ നേര്‍ക്ക് നീട്ടിയ കൈകളില്‍ കൊന്തമണികളുമുണ്ടായിരുന്നു. തന്റെ മുന്നില്‍ നിന്ന് പെണ്‍കുട്ടിയെക്കണ്ട് ബര്‍ണാഡീറ്റ അത്ഭുതത്തോടെ നിന്നു. കൊന്ത ചൊല്ലി പ്രാര്‍ത്ഥിച്ചതിന് ശേഷം ബര്‍ണാഡീറ്റയെ നോക്കി പുഞ്ചിരിച്ച് ആ മനോഹര രൂപം അപ്രത്യക്ഷമായി.

പതിനെട്ട് തവണയാണ് മാതാവ് ലൂര്‍ദ്ദില്‍ പ്രത്യക്ഷയായത്. അതില്‍ ആദ്യത്തെ പ്രത്യക്ഷമാണ് 1854 ഫെബ്രുവരിയില്‍ സംഭവിച്ചത്. പരിശുദ്ധ അമ്മയുടെ അത്ഭുത പ്രത്യക്ഷപ്പെടലിനാല്‍ ലൂര്‍ദ്ദ് പ്രശസ്തമായി. ലൂര്‍ദ്ദ് മാതാവ് എന്ന പേരിലാണ് ഇവിടത്തെ മാതാവ് അറിയപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.