റീയൂണിയന്‍ ദ്വീപ് ഇന്ത്യന്‍ മഹാസമുദ്രം 1902

സെന്റ് ആന്‍ഡ്രൂസ് കത്തോലിക്കാ ദേവാലയത്തിലെ വൈദികന്‍  ഫാ. ലാക്കൊമ്പ് നാല്‍പത് മണി ആരാധനയ്ക്കായി വിശുദ്ധ കുര്‍ബാന എഴുന്നളളിച്ചു വച്ചു. കൂദാശ ചെയ്ത തിരുവോസ്തി വിശുദ്ധ കുര്‍ബാന മദ്ധ്യേ പുരോഹിതന്‍ അരുളിക്കയില്‍ വച്ചപ്പോള്‍ പീഡ സഹിക്കുന്ന ക്രിസ്തുവിന്റെ രൂപം അരുളിക്കയില്‍ കണ്ടു.  ഭയപ്പെട്ട് കൊണ്ട് എന്താണ് താന്‍ കാണുന്നതെന്ന് വിശ്വസിക്കാന്‍ കഴിയാതെ ഒന്നുമില്ലായെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ ചിന്തയില്‍ നിന്ന് ഇത് നീക്കിക്കളയാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. കുര്‍ബാനയ്ക്ക് ശേഷം ഒരു മനുഷ്യന്‍ ഒരു കാശുരൂപം (മെഡല്‍) വെഞ്ചരിക്കാനായി അച്ചനോട് പറഞ്ഞു.

ഈശോയുടെ സാന്നിദ്ധ്യം തിരുവോസ്തിയില്‍ കണ്ടത് സത്യമാണോ എന്നറിയാനായി അച്ചന്‍ അയാളെ അങ്ങോട്ടേക്ക് അയച്ചു. അരുളിക്കയില്‍ ഒരു മനുഷ്യന്റെ മുഖം കാണുന്നുവെന്ന് കരഞ്ഞു കൊണ്ട് അയാള്‍ അച്ചനോട് വന്നു പറഞ്ഞു. അതുപോലെ തന്നെ ാറി പകരം ക്രൂശിതരൂപമായി. ധാരാളം ആളുകള്‍ വിശുദ്ധ കുര്‍ബാനയെ ആരാധിച്ച് ആശിര്‍വാദത്തിനുള്ള ”ടാന്റം എര്‍ഗോ’  എന്ന ഗാനം ആലപിച്ചുകൊണ്ടിരുന്നപ്പോള്‍ ക്രൂശിതരൂപത്തിന്റെ ദൃശ്യം അപ്രത്യക്ഷമായി. അത്ഭുതം സംഭവിച്ച തിരുവോസ്തി സുരക്ഷിതമായി സൂക്ഷിക്കാന്‍ ബിഷപ്പ് കല്‍പ്പന നല്‍കി. കുറെ നാളുകള്‍ക്ക് ശേഷം ഈ അത്ഭുതത്തെയും ഫാ. ലാക്കൊമ്പിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായി. എന്നാല്‍ അത്ഭുതത്തിന് അനേകം ദൃക്‌സാക്ഷികളുണ്ടായിരുന്നതിനാല്‍ ആ ശ്രമങ്ങളെല്ലാം വിഫലമായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.