യേശുവില് ജീവിക്കുക ദരിദ്രരെ സേവിക്കുക

ഓറിയോണ്‍ സഭാ സമ്മേളനം

സെന്റ് ലൂയിഗി ഓറിയോണ്‍ ആണ് ഓറിയോണ്‍ സഭയുടെ സ്ഥാപകന്‍. അദ്ദേഹത്തിന്റെ ഓര്‍മ്മക്ക് മുന്നില്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. സഭാംഗങ്ങള്‍ക്ക് എന്റെ വന്ദനം. ”എല്ലാവര്‍ക്കും ന• വരുത്തേണമെ, ആര്‍ക്കും ഒരു ചെയ്യാന്‍ ഇട വരുത്തരുതേ’ എന്നതായിരുന്നു ഈ വിശുദ്ധന്റെ  ആദര്‍ശവാക്യം. ഈ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് അദ്ദേഹം ഓറിയോണ്‍ സഭ സ്ഥാപിച്ചതും അതിന് വേണ്ടി പ്രയത്‌നിച്ചതും. സാമൂഹ്യനീതി എല്ലാവര്‍ക്കും എല്ലാവര്‍ക്കും ഒരേപോലെ ലഭ്യമാക്കുക എന്നതും വിശുദ്ധ ഓറിയോണിന്റെ ലക്ഷ്യങ്ങളിലൊന്നായിരുന്നു. സമൂഹത്തോടുള്ള പ്രതിബദ്ധതയും സേവനമനോഭാവവും അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് ഉന്നതനാക്കിയിരുന്നു. കത്തോലിക്കാസഭ ആയിരുന്നു അദ്ദേഹത്തിന്റെ പ്രചോദനം.

ലോകത്തിന്റെ പാതകളില്‍യേശുവിനൊപ്പം നടന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷത. സഭ എല്ലാവരെയും വിളിച്ചിരിക്കുന്നത് ക്രിസ്തുവിനോടൊപ്പം യാത്ര ചെയ്യാനാണ്.  വിശുദ്ധ ഓറിയോണ്‍ ലൂയിഗി തന്റെ സഭാ ജീവിതത്തെക്കുറിച്ച് ഇപ്രകാരമാണ് പറയുന്നത്. വിശ്വാസത്തിന്റെ ദിവ്യൗഷധമാണ് ക്രിസ്തുവിന്റെ ശരീരമാകുന്ന അപ്പം. ഈ വാക്കുകളായിരിക്കണം സഭാംഗങ്ങളെ നയിക്കേണ്ടത്. ഈ വാക്കുകള്‍ മനസ്സില്‍ സൂക്ഷിച്ച് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം. അശരണരെയും നിര്‍ധനരായവരെയും സഹായിക്കുകയും അവരെ പരിഗണിക്കുകയും വേണം. നിരന്തരമായ ഓട്ടം എന്ന് വേണമെങ്കില്‍ വിശുദ്ധ ഓറിയോണിന്റെ ജീവിതത്തെ വിശേഷിപ്പിക്കാം. സമൂഹമധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും. റണ്ണിംഗ് പ്രീസ്ററ്സ് എന്നാണ് ഓറിയോണ്‍ സഭാംഗങ്ങളെ വിശേഷിപ്പിക്കുന്നത്. യാതൊരു വിധ വ്യത്യാസങ്ങളുമില്ലാതെ സമൂഹത്തിലെ എല്ലാവര്‍ക്കും നീതിയും കരുണയും ലഭ്യമാക്കാന്‍ എല്ലാ സഭാംഗങ്ങളും പ്രവര്‍ത്തിക്കേണ്ടതാവശ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.