മേരി മദര്‍ ഓഫ് ജീസസ് – 1999

റോമന്‍ പട്ടാളക്കാരെ ഭയന്നോടുന്ന മേരിയില്‍ നിന്നാണ് ഈ സിനിമ ആരംഭിക്കുന്നത്. ഈ ദുഷ്ഭരണത്തില്‍ നിന്നും തങ്ങളെ രക്ഷിക്കാന്‍ ക്രിസ്തു വരുമെന്ന് പറഞ്ഞ് ജോസഫ് അവളെ ആശ്വസിപ്പിക്കുന്നു. മറിത്തിന്റെ കൗമാരം മുതല്‍ ഈ സിനിമയില്‍ പറഞ്ഞിരിക്കുന്നു. സുവിശേഷത്തില്‍ നിന്ന് വിഭിന്നമായി മേരി അനുഭവിച്ച ചെറിയ സമ്മര്‍ദ്ദങ്ങള്‍ വരെ വളരെ വിശദമായി ഈ സിനിമയില്‍ പ്രതിപാദിച്ചിരിക്കുന്നു.

മറിയം മംഗളവാര്‍ത്ത കേള്‍ക്കുന്ന സമയം മുതല്‍ ക്രിസ്തു കുരിശില്‍ മരിച്ച് ഉയര്‍ത്തെഴുന്നേല്‍ക്കുന്ന സമയം വരെയുളള കാര്യങ്ങളാണ് ഈ ചിത്രത്തില്‍. തന്റെ പുത്രന്റെ സഹനങ്ങള്‍ മേരി കാണുകയും അതിലെ ദൈവിക പദ്ധതികള്‍ തിരിച്ചറിയുകയും ചെയ്യുന്നു. കെവിന്‍ കോണര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ആല്‍ബര്‍ട്ട് റോസ് ആണ്. ക്രിസ്തുവിന്റെ ജീവിതത്തില്‍ പരിശുദ്ധ അമ്മയ്ക്കുളള പ്രാധാന്യം വ്യക്തമാക്കുന്ന ചിത്രമാണിത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.