മാർപാപ്പായൊടൊപ്പം നമ്മുക്ക് പ്രാർത്ഥിക്കാം

ഈശോയോടൊപ്പം സുപ്രഭാതം

കരുണയുള്ള ദൈവമേ, ഈ പ്രഭാതത്തിൽ പൊതുനന്മയ്ക്കു വേണ്ടി ശുശ്രൂഷ ചെയ്യാൻ എനിക്ക് കൃപ നൽകേണമേ, എന്റെ ഹിതം നിറവേറ്റാനല്ല, മറിച്ച് ഞാനായിരിക്കുന്ന സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി അധ്വാനിക്കുവാൻ എന്നെ പ്രാപ്തനാക്കേണമേ. ഇന്നത്തെ എന്റെ ജീവിതവും പ്രവർത്തനങ്ങളും, പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ സമർപ്പിക്കുന്നു.

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

സാമൂഹ മാധ്യമങ്ങളുടെ ഈ യുഗത്തിൽ നഷ്ടമായ സമൂഹ നിർമ്മിതിയാണ് നമ്മുടെ പ്രഥമ കടമ. (ഫ്രാൻസീസ് പാപ്പാ)

ഈശോയോടൊപ്പം രാത്രി

“വൃക്ഷത്തെ അതിന്റെ ഫലങ്ങളിൽ നിന്നു തിരിച്ചറിയാം”. ഇന്നേ ദിനം നി എന്നിൽ ചൊരിഞ്ഞ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു, പ്രത്യേകമായി ഞാനായിരിക്കുന്ന സമൂഹത്തിൽ പുതിയ വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാൻ എനിക്കു തന്ന കൃപകളെ പ്രതി നിന്നെ ഞാൻ സ്തുതിക്കുന്നു. ഇന്നേ ദിവസം അഹങ്കാരത്താൽ പ്രേരിതനായി ആരെയെങ്കിലും ഞാൻ ഒറ്റപ്പെടുത്തിയെങ്കിൽ എന്നോടു ക്ഷമിക്കണമേ. നാളെ എന്റെ ഇഷ്ടം മാത്രം നോക്കാതെ സമൂഹനന്മയ്ക്കവേണ്ടി അധ്വാനിക്കുവാൻ എന്നെ സഹായിക്കേണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ..

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.