ബ്യൂറിംഗിലെ പ്രത്യക്ഷപ്പെടല്‍ – 1932 – 1933

ബല്‍ജിയത്തിന്റെ തെക്ക് ഭാഗത്തുള്ള കൂടുതല്‍ ആളുകളും ഫ്രഞ്ച് സംസാരിക്കുന്ന ഒരു സ്ഥലമാണ് ബ്യൂറിംഗ്. 1932 – 1933 കാലഘട്ടത്തിലാണ് ഇവിടെ മാതാവിന്റെ പ്രത്യക്ഷപ്പെടല്‍ ഉണ്ടായത്.  ഒരു സ്‌കൂളില്‍ പോയിരുന്ന മൂന്ന് ആണ്‍കുട്ടികള്‍ക്കാണ് മാതാവ് ബ്യൂറിംഗില്‍ പ്രത്യക്ഷയായത്. ഫെര്‍ണാന്‍ഡോ, ഗീല്‍ബര്‍ട്ട്, അല്‍ബര്‍ട്ട് എന്നിവരായിരുന്നു ആ മൂന്ന് ആണ്‍കുട്ടികള്‍. സ്‌കൂളിലേക്ക് നടന്നു പോകുകയായിരുന്നു അവര്‍ സ്‌കൂളിന് സമീപം എത്തിയപ്പോള്‍ വെളുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീരൂപം നില്‍ക്കുന്നതായി കണ്ടു. അവര്‍ മറ്റ് കുട്ടികളെ വിളിച്ച് ഈ കാഴ്ച കാണിച്ചു കൊടുത്തു. മുപ്പത്തിരണ്ട് തവണയാണ് പരിശുദ്ധ അമ്മ കുട്ടികള്‍ക്ക് ദര്‍ശനം നല്‍കിയത്. ഏറ്റവും അവസാനം സ്‌കൂള്‍ തോട്ടത്തിലാണ് കുട്ടികള്‍ മാതാവിനെ ദര്‍ശിച്ചത്.

കുട്ടികള്‍ പരിശുദ്ധ അമ്മയെ കണ്ട സ്ഥലത്ത് ഒരു ചാപ്പല്‍ നിര്‍മ്മിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തീരുമാനിച്ചു. അവിടെ മറ്റുള്ളവര്‍ക്ക് വരാനും പ്രാര്‍ത്ഥിക്കാനുമുള്ള സൗകര്യങ്ങളും ഒരുക്കി. അവസാനത്തെ പ്രത്യക്ഷപ്പെടലില്‍ നിങ്ങള്‍ എന്റെ പുത്രനെ സ്‌നേഹിക്കുന്നുവോ എന്ന് പരിശുദ്ധ അമ്മ കുട്ടികളില്‍ ഒരാളായ ഫെര്‍ണാഡോയോട്  ചോദിച്ചു.  ഉണ്ട് എന്നവന്‍ ഉത്തരം പറഞ്ഞു. എന്നെ സ്‌നേഹിക്കുന്നുണ്ടോ എന്ന് ചോദ്യത്തിനും ഉണ്ട് എന്ന് തന്നെ മറുപടി നല്‍കി. എങ്കില്‍ എനിക്കായി സ്വയം സമര്‍പ്പിക്കുക എന്ന് പറഞ്ഞതിന് ശേഷം മാതാവ് അപ്രത്യക്ഷയായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.