ബില്ലി ദ് ഏര്‍ളി യേഴ്‌സ് – 2008

ചാള്‍സ് ടെമ്പിള്‍ട്ടണ്‍ എന്നയാള്‍ തന്റെ മരണക്കിടക്കിയില്‍ കിടന്നു കൊണ്ട് ഒരു റിപ്പോര്‍ട്ടര്‍ക്ക് നല്‍കുന്ന അഭിമുഖത്തോടെയാണ് ഈ സിനിമ ആരംഭിക്കുന്നത്. 2008- ലാണ് ഈ അമേരിക്കന്‍ ബയോഗ്രഫിക്കല്‍ സിനിമ പുറത്തിറങ്ങുന്നത്. ലോക പ്രശസ്ത സുവിശേഷ പ്രവര്‍ത്തകനായ ബില്ലി ഗ്രഹാം എന്ന വ്യക്തിയുടെ ജീവിതം പറഞ്ഞ സിനിമയാണിത്. ബില്ലി ഗ്രഹാം ഇവാഞ്ചലിക്കല്‍ അസ്സോസിയേഷന്‍ ആയിരുന്നു ഈ ചലച്ചിത്രത്തിന്റെ വിതരണക്കാര്‍.

നോര്‍ത്ത് കരോലിനിലെ കാര്‍ലറ്റിലായിരുന്നു ബില്ലി ഗ്രഹാം എന്ന കുട്ടിയുടെ ജനനം. ഡയറി ഫാമിലായിരുന്നു തന്റെ കൗമാരക്കാലം ഗ്രഹാം ചെലവഴിച്ചത്. അങ്ങനെയിരിക്കെ ഒരിക്കല്‍ ഒരു ക്രൈസ്തവ ധ്യാനത്തില്‍ ഗ്രഹാം പങ്കെടുക്കുന്നു. ബോബ് യൂണിവേഴ്‌സിറ്റിയില്‍ പഠനം നടത്തിയിരുന്നു ഗ്രഹാം പിന്നീട് പോകുന്നത് ഫ്‌ളോറിഡ ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കായിരുന്നു. അവിടത്തെ പഠനസമയത്ത് സഹപാഠിയായ റൂത്ത് ബെല്ലുമായി ഗ്രഹാം ബെല്‍ പ്രണയത്തിലാകുന്നു.  സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ അവരും പങ്കാളികളാകുന്നു.

തന്റെ ജീവിതം ക്രിസ്തുവിന്റെ സുവിശേഷം പ്രചരിപ്പിക്കാന്‍ ചെലവഴിച്ച ഒരു സുവിശേഷകന്റെ ജീവിചരിത്രമാണ് ഈ സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയത്. ആര്‍മ്മീ ഹാമ്മര്‍ ആണ് ബില്ലി ഗ്രഹാമിന്റെ വേഷം അഭിനയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.