ബാനക്‌സിലെ മാതാവിന്റെ പ്രത്യക്ഷപ്പെടല്‍ – 1933

പന്ത്രണ്ട് വയസ്സുള്ള മാരിയറ്റോ എന്ന പെണ്‍കുട്ടിയുടെ മുന്നിലാണ് ബല്‍ജിയത്തെ ബാനക്‌സോയില്‍ മാതാവ് പ്രത്യക്ഷയായത്. എന്നില്‍ വിശ്വസിക്കുക ഞാന്‍ നിങ്ങളില്‍ വിശ്വസിക്കുന്നു എന്നായിരുന്നു ഈ ദര്‍ശനത്തില്‍ മാതാവ് പറഞ്ഞത്.

1933 ജനുവരി 15 ലെ ഒരു ഞായറാഴ്ച ദിവസം. അന്നാണ് തനിക്ക് ആദ്യമായി പരിശുദ്ധ അമ്മയുടെ ദര്‍ശനം ലഭിച്ചതെന്ന് മാരിയറ്റ് സാക്ഷ്യപ്പെടുത്തുന്നു. അന്ന് വൈകുന്നേരം അടുക്കളയുടെ ജനാലയിലൂടെ അവള്‍ പുറത്തേക്ക് നോക്കിയപ്പോള്‍ സുന്ദരിയായ ഒരു സ്ത്രീരൂപം തോട്ടത്തില്‍ നില്‍ക്കുന്നത് കണ്ടു. പുറത്തേക്ക് ഇറങ്ങി വരാന്‍ അവര്‍ പറയുന്നുണ്ടായിരുന്നു. എന്നാല്‍ അവളുടെ അമ്മ ഇതിന് സമ്മതിച്ചില്ല.  തന്നെ നോക്കി അതിമനോഹരമായി ചിരിച്ചു കൊണ്ട് ആ സ്ത്രീരൂപം അടുത്തേക്ക് വന്നു എന്നാണ് മരിയറ്റിന്റെ സാക്ഷ്യപ്പെടുത്തല്‍. നീല നിറമുളള ശിരോവസ്ത്രവും സുന്ദരമായ വെള്ള വസ്ത്രവുമായിരുന്നു അവരുടെ വേഷം.

പിന്നീട് മൂന്ന് ദിവസത്തിന് ശേഷം മരിയറ്റ് ആ രൂപം വീണ്ടും ദര്‍ശിച്ചു, പാവപ്പെട്ടവരുടെ അമ്മ എന്നായിരുന്നു മാതാവ് തന്നെത്തന്നെ വിശേഷിപ്പിച്ചത്. എട്ട് തവണ പരിശുദ്ധ അമ്മ ഇവിടെ പ്രത്യക്ഷയായി. ഈ വാര്‍ത്ത കേട്ടവര്‍ ആദ്യം വിശ്വസിച്ചില്ല. അവര്‍ പരിഹസിക്കുകയും മറ്റും ചെയ്തു. എന്നാല്‍ പിന്നീടുണ്ടായ എപ്പിസ്‌കോപ്പല്‍ കമ്മീഷന്‍ അന്വേഷണത്തില്‍ മാതാവിന്റെ പ്രത്യക്ഷപ്പെടല്‍ സഭ അംഗീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.