പൊണ്ടെമാനിലെ പ്രത്യക്ഷം – 1871

മാതാവിന്റെ പ്രത്യക്ഷപ്പെടല്‍ സംഭവിക്കുന്ന സമയത്ത് ഫ്രാന്‍സിലെ പൊണ്ടെമെന്‍ ഒരു ചെറിയ ഗ്രാമമായിരുന്നു. ആബെ മൈക്കിള്‍ ഗൂറിന്‍ എന്ന വൈദികനായിരുന്നു ഇവിടുത്തെ ഇടവക വികാരി. ഇതേ ഗ്രാമത്തിലായിരുന്നു സെസാര്‍-വിക്ടോറിയ ദമ്പതികള്‍ താമസിച്ചിരുന്നത്. അവര്‍ക്ക് രണ്ട് പുത്രന്‍മാരായിരുന്നു. ജോസഫും യൂജിനും. ഇവരുടെ മൂത്ത പുത്രന്‍ പട്ടാളത്തിലായിരുന്നു. 1871 ജനുവരി 17 ലെ ഒരു സായന്തനം. ജോസഫും യൂജിനും കളപ്പുരയില്‍ തങ്ങളുടെ പിതാവിനെ സഹായിച്ചു കൊണ്ടിരിക്കുകയായിരുന്നു.

അപ്പോഴാണ് യൂജിന്‍ വാതിലിലൂടെ പുറത്തേക്ക് നോക്കിയത്. നിറയെ നക്ഷത്രങ്ങളുള്ള ആകാശത്ത് ഒരു പ്രത്യേക സ്ഥയലത്ത് മാത്രം നക്ഷത്രങ്ങളെ കാണാനുണ്ടായിരുന്നില്ല. പെട്ടെന്ന് അതിസുന്ദരിയായ പുഞ്ചിരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ മുഖം യൂജിന്‍ കണ്ടു. തലയിലെ സ്വര്‍ണ്ണകിരീടത്തിന് താഴെ കറുത്ത ശിരോവസ്ത്രവും തിളങ്ങുന്ന നക്ഷത്രങ്ങളുള്ള വെളുത്ത മേല്‍വസ്ത്രവുമാണ് അവര്‍ ധരിച്ചിരുന്നത്.

യൂജിന്റെ പിതാവും സഹോദരനും പുറത്തേക്ക് വന്നെങ്കിലും അവര്‍ക്ക് യാതൊന്നും കാണാന്‍ സാധിച്ചില്ല. വിക്ടോറിയയ്ക്കും യൂജിന്‍ പറഞ്ഞ കാര്യങ്ങളൊന്നും കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ തന്റെ പുത്രന്‍മാര്‍ കള്ളം പറയില്ല എന്ന് വിക്‌ടോറിയയ്ക്ക് ഉറപ്പായിരുന്നു. പള്ളിയില്‍ നിന്നും പുരോഹിതരും മറ്റുള്ളവരും എത്തിച്ചേര്‍ന്നെങ്കിലും അവരെല്ലാ പലവിധ ഊഹങ്ങളാണ് ഇക്കാര്യത്തില്‍ പ്രകടിപ്പിച്ചത്. അവര്‍ എല്ലാവരും കുട്ടികള്‍ക്കൊപ്പം അവിടെ ഒത്തു കൂടി. പെട്ടെന്നാണ് കുട്ടികളിലൊരാള്‍ ആ അതഭുതം കണ്ടത്, നാല് മെഴുകുതിരികള്‍ ചുറ്റും ഭംഗിയുള്ള പ്രകാശവലയം ഉണ്ടാകുന്നു. എല്ലാവരും ആ സമയത്ത് സന്ധ്യാ പ്രാര്‍ത്ഥന ചൊല്ലാന്‍ തുടങ്ങി. വെളുത്ത ശിരോവസ്ത്രം ധരിച്ച അതിസുന്ദരിയായ യുവതിയെ അവര്‍ എല്ലാവരും കണ്ടു. അവരുടെ വസ്ത്രം പാദങ്ങളെ മൂടാന്‍ തക്കവിധം നീളമുള്ളതായിരുന്നു. കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം ആ രൂപം അപ്രത്യക്ഷമായി. പിന്നീട് ദൈവശാസ്ത്രജ്ഞന്‍മാര്‍ നടത്തിയ അന്വേഷണങ്ങളില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷം സ്ഥീരീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.