പാലങ്ങള്‍ നിര്‍മ്മിക്കുക

അസ്സോസിയേഷന്‍ ഓഫ് കാത്തലിക് സ്‌കൂള്‍ പേരന്റ്

കത്തോലിക്കാ വിദ്യാഭ്യാസം എല്ലാ ക്രൈസ്തവര്‍ക്കും യഥാവിധി ലഭിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക. എല്ലാവര്‍ക്കും അതിന്റെ ഗുണങ്ങള്‍ ലഭിക്കുകയും വേണം. എന്നാല്‍ കത്തോലിക്കാ വിദ്യാഭ്യാസം ലഭിക്കേണ്ടത് ശ്രേഷ്ഠവിഭാഗത്തിന് മാത്രമല്ല. ഈ വിദ്യാഭ്യാസം കൂടുതല്‍ മാന്യമായ രീതിയില്‍ കുട്ടികള്‍ക്ക് നല്‍കുക എന്നത് ഒരു വെല്ലുവിളിയല്ല. വിദ്യാഭ്യാസം എന്നത് വ്യക്തിയും സമൂഹവും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലങ്ങളായി മറാണം. സ്‌കൂളും കുടുബവുമായും സ്‌കൂളും സിവില്‍ സ്ഥാപനങ്ങളുമായും ബന്ധിപ്പിക്കുന്ന പാലങ്ങള്‍ കൂടിയാകണം. ഇക്കാര്യങ്ങള്‍ക്കായി മുന്‍കൈയെടുക്കേണ്ടത് മാതാപിതാക്കളാണ്. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇക്കാര്യത്തില്‍ ഒരേ പങ്കാണുള്ളത്. കുട്ടികളെ വിദ്യാഭ്യാസം നല്‍കുക എന്നത് മാതാപിതാക്കള്‍ക്ക് ഒഴിഞ്ഞുമാറാന്‍ സാധിക്കാത്ത കടമയാണ്.

വ്യക്തമായതും അനുകൂലമായതുമായ ഒരു തീരുമാനമാണ് ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ എടുക്കേണ്ടത്. കത്തോലിക്കാ മൂല്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നുവെന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തേണ്ടതാണ്. വ്യക്തികളുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും മൂല്യങ്ങള്‍ അനുവര്‍ത്തിക്കാന്‍ കുട്ടികളെ പഠിപ്പിക്കേണ്ടതാവശ്യമാണ്. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ ഇപ്രകാരം പറയുന്നു;”യേശു ജ്ഞാനത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നു വന്നു” എന്ന്. ഇതേ രീതിയിലായിരിക്കണം നമ്മുടെ കുഞ്ഞുങ്ങളും വളര്‍ന്നു വരേണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.