ദ് മിറക്കിള്‍ മേക്കര്‍ – 2000

ക്രിസ്തുവിന്റെ ജനനം മുതല്‍ ഉത്ഥാനം വരെയുള്ള ജീവിതം അനിമേഷന്‍ രീതിയില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് ‘ദ മിറാക്കിള്‍ മേക്കര്‍.’ 2000-ത്തിലാണ് ഇത് റിലീസ് ചെയ്തത്. യേശുവിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളെയാണ് ഈ സിനിമയിലൂടെ അവതരിപ്പിക്കുന്നത്. കഫര്‍ണാമിലെ പുരോഹിതന്റെ രോഗിയായ മകള്‍ തമാര്‍ ഓര്‍മ്മിക്കുന്നതായിട്ടാണ് ഈ സ്റ്റോപ് അനിമേറ്റഡ് സിനിമയുടെ സഞ്ചാരം.

കൈ കൊണ്ട് വരച്ച അനിമേറ്റഡ് കാര്‍ട്ടൂണുകളാണ് ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്.

യേശു തന്റെ പിതാവായ ജോസഫിനെ സഹായിക്കുന്നത്, ഗലീലിയിലെ പ്രസംഗം, യേശു പഠിപ്പിക്കുകയും അതുവഴി അധികാരികള്‍ അസ്വസ്ഥരാകുകയും ചെയ്യുന്നത്, ക്രിസ്തുവിന്റെ ജറുസേലേമിലേക്കുള്ള യാത്ര, യഹൂദരുടെ കയ്യില്‍ അകപ്പെടുകയും കുരിശില്‍ മരിക്കുകയും ചെയ്യുന്നത്, ക്രിസ്തുവിന്റെ മരണവും ഉത്ഥാനവും തുടങ്ങി ക്രിസ്തുവിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെയെല്ലാ ഈ സിനിമയില്‍ അനിമേഷന്‍ രൂപത്തിലാക്കിയിരിക്കുന്നു.

എന്നാല്‍ പുരോഹിതന്റെ  മകളായ തമാറിന്റെ പേര് പുതിയ നിയമത്തില്‍ ഒരിടത്തും പരാമര്‍ശിക്കപ്പെടുന്നില്ല. എങ്കിലും ഈ കുട്ടിയില്‍ നിന്നാണ് ഈ സിനിമയുടെ ആരംഭം. ഡെറക് ഹേയ്‌സ്, സ്റ്റാനിസ്ലാവ് സോകോലോവ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചലച്ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റാല്‍ഫ് ഫിയന്നേസ് ക്രിസ്തുവായി അഭിനയിച്ചിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.