ദ് ഗ്രേറ്റസ്റ്റ് സ്റ്റോറി എവര്‍ റ്റോള്‍ഡ്

പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചലച്ചിത്രമാണ് ‘ദ് ഗ്രേറ്റസ്റ്റ് സ്റ്റോറി എവര്‍ റ്റോള്‍ഡ്’ എന്ന അമേരിക്കന്‍ എപിക് സിനിമ. 1965-ല്‍ ജോര്‍ജ്ജ് സ്റ്റീവന്‍സ് സംവിധാനം ചെയ്ത ഈ ചലച്ചിത്രം അഭിനേതാക്കളുടെ എണ്ണം കൊണ്ടും ശ്രദ്ധ നേടിയിരുന്നു.

ക്രിസ്തുവിന്റെ ജീവിതത്തിന്റെ ജനനം മുതല്‍ ഉത്ഥാനം വരെയുള്ള കാര്യങ്ങള്‍ ഈ സിനിമയില്‍ പ്രതിപാദിച്ചിരിക്കുന്നു. മാക്‌സ് വോണ്‍  സിഡോ ക്രിസ്തുവായും ക്ലൗഡ് റെയിന്‍സ് ഹെറോദേസ് രാജാവായും അഭിനയിച്ച ചിത്രമായിരുന്നു ഇത്. ക്ലൗഡ് റെയിന്‍സിന്റെ അവസാനചിത്രമെന്ന ഖ്യാതിയും  ഈ ചലച്ചിത്രത്തിനുണ്ട്.

രണ്ട് വര്‍ഷം കൊണ്ടാണ് ഈ സിനിമയുടെ തിരക്കഥ ജോര്‍ജ്ജ് സ്റ്റീവന്‍സും ജെയിംസ് ലീ ബാരറ്റും ചേര്‍ന്ന് പൂര്‍ത്തിയാക്കിയത്. ഫ്രഞ്ച് ചിത്രകാരനായ ആന്‍ഡ്രെ ഗിരാര്‍ഡ് ബൈബിള്‍ കഥകളെ  ആസ്പദമാക്കി വരച്ച 352 പെയിന്റിംഗ്‌സുകളാണ് ജോര്‍ജ്ജ് സ്റ്റീവന്‍സ് സ്റ്റോറി ബോര്‍ഡുകളായി ഉപയോഗിച്ചത്. അതുപോലെ അന്നത്തെ മാര്‍പാപ്പ ആയിരുന്ന ജോണ്‍ പതിമൂന്നാമന്‍ പാപ്പയില്‍ നിന്നും ഉപദേശം തേടുകയും ചെയ്തിരുന്നു. ഹോളിവുഡ് സ്റ്റുഡിയോകളിലും ലൊക്കേഷനുകളിലും 47 സെറ്റുകളാണ് ഏര്‍പ്പെടുത്തിയത്. 1965 ഫെബ്രുവരി 15-നാണ് ഈ സിനിമ തിയേറ്ററുകളിലെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.