ജീസസ് ക്യാംപ് – 2006

അമേരിക്കന്‍ ഡോക്യുമെന്ററി സിനിമയാണ് ‘ജീസസ് ക്യാംപ്.’ റേച്ചല്‍ ഗ്രാഡി, ഹെയിദി എവിംഗ് എന്നിവര്‍ ചേര്‍ന്നാണ് 2006-ല്‍ പുറത്തിറങ്ങിയ ഈ ഡോക്യുമെന്ററി സംവിധാനം ചെയ്തിട്ടുള്ളത്. കുട്ടികള്‍ക്കായി സംഘടിപ്പിച്ച വേനല്‍ക്കാല കരിസ്മാറ്റിക് ക്യാംപ് ആണ് ഈ ഡോക്യുമെന്ററിയുടെ വിഷയം. 79-ാമത് അമേരിക്കന്‍ അക്കാദമി അവാര്‍ഡില്‍ ബെസ്റ്റ് ഡോക്യുമെന്ററി നോമിനേഷന്‍ നേടിയ ഡോക്യുമെന്ററി ആയിരുന്നു ഇത്.

ലേവി, റേച്ചല്‍, ടോറി എന്നീ മൂന്ന് കുട്ടികള്‍ ക്രൈസ്തവസഭയുടെ ഒരു വേനല്‍ക്കാല ക്യാംപില്‍ പങ്കെടുക്കുന്നു. ഈ മൂന്ന് കുട്ടികളും ആഴമേറിയ ദൈവഭക്തിയുള്ളവരായിരുന്നു. എന്നാല്‍ തങ്ങളുടെ പള്ളികളില്‍ മാത്രമായിരന്നു ഇവര്‍ ആരാധനയ്ക്കും പ്രാര്‍ത്ഥനയ്ക്കും പോയിക്കൊണ്ടിരുന്നത്. ദൈവത്തിന്റെ സ്‌നേഹം അനുഭവിക്കാന്‍ സ്വയം ആത്മപരിശോധന നടത്തി ശുദ്ധീകരിക്കേണ്ടതാവശ്യമാണെന്ന് കുട്ടികളെ ക്യാംപില്‍ പഠിപ്പിക്കുന്നു. പരമ്പരാഗത ക്രൈസ്തവ മുല്യങ്ങള്‍ തിരികെ എത്തിക്കുന്നതിന് വേണ്ടിയായിരുന്നു ഈ വേനല്‍ക്കാല ക്യാംപ്. തീവ്രവാദം വളരെ ശക്തമായി നിലനിന്നിരുന്ന കാലം കൂടിയായിരുന്നു അത്. മൂല്യങ്ങള്‍ ഇല്ലാതായിക്കൊണ്ടിരുന്ന ഒരു സമൂഹത്തില്‍ ഒരു പരിവര്‍ത്തനം ആവശ്യമായിരുന്നു. അതുകൊണ്ട് കൂടിയാണ് കുട്ടികള്‍ക്കായി ഇത്തരമൊരു ക്യാംപ് സംഘടിപ്പിച്ചത്.

അബോര്‍ഷനും സ്വവര്‍ഗ്ഗലൈംഗികതയും ക്രിസ്തീയതയ്ക്ക് എതിരാണന്ന ഗുണപാഠം ഈ ഡോക്യുമെന്ററിയിലൂടെ സമൂഹത്തിന് നല്‍കുന്നുണ്ട്. കുട്ടികള്‍ അവരുടെ അനുഭവം പങ്ക് വയ്ക്കുകയും ചെയ്യുന്നുണ്ട്. കളിച്ചു നടക്കുന്ന അവധിക്കാലം കുട്ടികള്‍ക്ക് മൂല്യബോധനം നല്‍കാനുള്ള അവസരമാക്കി മാറ്റുകയാണ് ഈ ഡോക്യുമെന്ററി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.