ക്രൈസ്തവ ഐക്യത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാം

ഫ്രാന്‍സീസ് പാപ്പയുടെ അര്‍മേനിയന്‍ പ്രസംഗം

ഒരു കുടുംബത്തിലെ അംഗങ്ങള്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് അവിടെ സന്തോഷമുണ്ടാകുന്നത്.  സഹോദരങ്ങള്‍ പരസ്പരം സ്‌നേഹിക്കുമ്പോള്‍ ആ കുടുംബം മനോഹരമാകുന്നു. ഇപ്പോള്‍ നമ്മള്‍ ഇവിടെ കണ്ടുമുട്ടി. സഹോദരങ്ങളെപ്പോലെ പരസ്പരം ആലിംഗനം ചെയ്തു. സമ്മാനങ്ങള്‍ കൈ മാറുകയും ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തു. ക്രിസ്തുവിന്റെ സഭയെക്കുറിച്ചുള്ള ആശങ്കകളും പങ്കിട്ടു. ഒരേപോലെ സ്പന്ദിക്കുന്ന ഹൃദയത്തിന്റെ ഭാഗമാണ് നമ്മള്‍.സഭ ഒന്നാണെന്ന് നാം വിശ്വസിക്കുകയും അനുഭവിക്കുകയും ചെയ്യുന്നു.

വിശുദ്ധ പത്രോസും പൗലോസും സുവിശേഷം പ്രചരിപ്പിച്ചത് ഇവിടെയാണ്. സഭാമക്കളുടെ ഈ കൂടിച്ചേരലില്‍ അവര്‍ സന്തോഷിക്കുന്നുണ്ട്.  എല്ലാ ക്രൈസ്തവരും ഒരു ഹൃദയവും ഒരാത്മാവുമാണ്. അതിനാല്‍ സഭാംഗങ്ങള്‍ എല്ലാവരും ഒരേ ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ടവരുമാണ്. ദൈവത്തിന്റെ സ്‌നേഹത്തിലും നിയമത്തിലും ഒന്നാകാന്‍ വേണ്ടിയാണ് നാം എല്ലാവരും ഇവിടെ ഒരുമിച്ച് ചേര്‍ന്നിരിക്കുന്നത്. ദൈവം നല്‍കിയിരിക്കുന്ന എല്ലാ സമ്മാനങ്ങളെയും ഒരേ മനസ്സോടെ പ്രാര്‍ത്ഥനയോടെ സ്വീകരിക്കേണ്ടതാവശ്യമാണ്.

പാവപ്പെട്ടവരുടെയും അശരണരുടെയും വിളികള്‍ക്ക് കാതോര്‍ക്കുക, അവരെ അവഗണിക്കരുത്. വിശ്വാസം സംരക്ഷിക്കുന്നതിന് വേണ്ടി ജീവന്‍ ബലി കഴിച്ച അനേകം രക്തസാക്ഷികള്‍ നമുക്കുണ്ട്. ദൈവസ്‌നേഹമാകുന്ന വെളിച്ചത്തില്‍ പതറാതെ മുന്നോട്ട് പോകുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.