ക്രിസ്തു അനുഭവ പ്രാര്‍ത്ഥന

യേശുവേ വെളിപ്പെടുത്തപ്പെട്ട ദൈവസ്‌നേഹമേ, അങ്ങേ, വത്സല മാതാവാല്‍ ഞാന്‍ ദൈവസ്‌നേഹാഗ്‌നിയില്‍ കൈയ്യാളിക്കപ്പെടട്ടെ. യേശുവെന്റെ സ്വന്തമെന്ന മുദ്ര എന്നില്‍ ചാര്‍ത്തപ്പെടട്ടെ. തിന്മ ഒരുക്കുന്ന കെണികള്‍ക്കു മുന്നില്‍ ക്രിസ്തു എന്നില്‍ രൂപപ്പെടട്ടെ. ലോകം ദ്വേഷിക്കുബോഴും, നിന്ദാപമാനത്താല്‍ പരിത്യജിക്കുബോഴും കുരിശിലേറ്റുബോഴും, അങ്ങേ തിരുമുഖഛായ എന്നില്‍ പതിപ്പിച്ചുറപ്പിക്കണമേ. താബോര്‍  മലയില്‍വെച്ചു വെണ്മ പൂക്കുകയും ഗാഗുല്‍ത്താമലയില്‍ വച്ച് രക്തം പുരളുകയും ചെയ്ത തിരുമുഖശോഭ ഞാന്‍ ധ്യാനിക്കുന്നു. ഓ, പാവനാത്മാവേ, ക്രിസ്തുവിന്റെ തിരുമുറിവുകളില്‍  എന്നെ നിമജ്ജനം ചെയ്യണമേ. വിശുദ്ധര്‍ ആത്മീയ ധവളപ്രഭയില്‍ എന്നപോലെ എന്നിലും ക്രിസ്തു അനുഭവം നിറയ്ക്കണമേ. ആമ്മേന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.