കുഞ്ഞുങ്ങളെ ലഭിക്കാന്‍ ദമ്പതികളുടെ പ്രാര്‍ത്ഥന

സ്‌നേഹപിതാവായ ദൈവമേ, ഞങ്ങളെ ദാമ്പത്യ ജീവതത്തില്‍ പ്രവേശിപ്പിച്ച അങ്ങയോടു ഞങ്ങള്‍ നന്ദി പറയുന്നു. ഞങ്ങളുടെ അഭിലാഷങ്ങളും ആഗ്രഹങ്ങളും നന്നായി അറിയുന്ന കര്‍ത്താവേ അങ്ങേക്ക് ഇഷ്ടമാണെങ്കില്‍ ഞങ്ങള്‍ക്ക് ഒരു കുഞ്ഞിനെ നല്‍കി അനുഗ്രഹിക്കണമേ. പ. ത്രിത്വത്തിന്റെയും മാത്രിത്വത്തിന്റെയും നാഥനായ അങ്ങ് ഞങ്ങളുടെ കുറ്റങ്ങളും പാപങ്ങളും പൊറുത്ത്  ഞങ്ങളെ ആശീര്‍വദിക്കണമേ. നിര്‍മ്മല കന്യകയായിരുന്ന മറിയത്തെ അത്ഭുതകരമാം വിധം മാതാവാക്കി ഉയര്‍ത്തിയ ദൈവമേ, അബ്രഹാത്തെയും സാറായെയും, വാര്‍ദ്ധക്യത്തില്‍ മാതാപിതാക്കളാക്കിയ പിതാവേ, അങ്ങേക്കിഷ്ടമാണെങ്കില്‍ ഞങ്ങള്‍ക്കും മാതാപിതാക്കളാകുവാനുള്ള അനുഗ്രഹം നല്കണമേ. ഒരു കുഞ്ഞിന്റെ നിര്‍മ്മലമായ സാന്നിദ്ധ്യത്താലും സ്‌നേഹത്താലും ഞങ്ങളുടെ ജീവിതത്തെ ധന്യമാക്കണമേ. അങ്ങനെ അങ്ങയുടെ സ്‌നേഹാമൃതം ഈ ലോകത്തില്‍ അനുഭവിച്ചു ധന്യരാകുവാന്‍ ഞങ്ങളെ അനുവദിക്കുകയും ചെയ്യണമേ. ആമ്മേന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.