കാലാവസ്ഥയ്ക്കായി പ്രാര്‍ത്ഥന

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍. ആമ്മേന്‍

കാരുണ്യവാനായ ദൈവമേ, കഴിഞ്ഞതും വരുവാനിരിക്കുന്നതുമായ എല്ലാം കാണുകയും ഗ്രഹിക്കുകയും ചെയുന്ന പിതാവേ, ഞങ്ങളെയും ഞങ്ങളുടെ നാടിനെയും അനുഗ്രഹിക്കണമേ. ഞങ്ങളെ ഇപ്പോള്‍  അലട്ടികൊണ്ടിരിക്കുന്ന കഠിനവേനലില്‍നിന്നു (അതിവൃഷ്ടിയില്‍നിന്ന്, കീടബാധയില്‍നിന്നു) ഞങ്ങളുടെ  കൃഷികളെയും  വിളകളെയും  സംരക്ഷിക്കണമേ. അങ്ങ്  തിരുമാനസ്സാകുന്നെങ്കില്‍  മാത്രമേ  ഞങ്ങളുടെ  അദ്ധ്വാനവും  പരിശ്രമങ്ങളും ഫലമണിയുകയുള്ളൂവെന്ന് ഞങ്ങള്‍ മനസിലാക്കുന്നു. ഞങ്ങളുടെ  പാപങ്ങളും തെറ്റുകളും പൊറുത്ത്, ഞങ്ങളുടെ നന്മയ്ക്കും നാടിന്റെ അഭിവൃദ്ധിക്കും  ആവശ്യമായ നല്ല കാലാവസ്ഥയും സമൃദ്ധമായ വിളവുകളും നല്‍കി ഞങ്ങളെ അനുഗ്രഹിക്കണമേ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.