കരുണയുളളവര്‍ ആയിരിക്കുക

ജനറല്‍ ഓഡിയന്‍സ് പ്രസംഗം

മറ്റുള്ളവരോട് കരുണാപൂര്‍വ്വം പെരുമാറുന്നതെങ്ങനെ എന്നാണ് ഈ കാരുണ്യവര്‍ഷത്തില്‍ðനാം പരിശോധിക്കേണ്ടത്. കാരുണ്യമില്ലാത്ത പ്രവര്‍ത്തികള്‍ ഏത് തന്നെ ആയിരുന്നാലും അത് നിര്‍ജ്ജീവമായിരിക്കും. കരുണ ഒരു ജീവിതശൈലി മാത്രമല്ല, അത് അനുദിനം നമ്മെ നയിക്കുന്നത് കൂടിയാകണം. സഹജീവികളുടെ ആത്മീയവും ഭൗതികവും ആയ ആവശ്യങ്ങളെ കാണാനും ഭാവാത്മകമായി പ്രതികരിക്കാനും കരുണയുള്ളവര്‍ക്കേ സാധിക്കുകയുള്ളൂ. ശ്രവിക്കാന്‍ കാതുകളും കാണാന്‍ കണ്ണുകളും സഹായിക്കാന്‍ കൈകളുമുള്ള മാനുഷികവികാരമാണ് കാരുണ്യം. അതിനാല്‍  അനുദിന ജീവിതത്തില്‍ എല്ലായ്‌പ്പോഴും കരുണയുള്ളവരായിരിക്കുക.

ചിലപ്പോള്‍ ദാരിദ്ര്യത്തിന്റെ ഏറ്റവും അങ്ങേയറ്റത്തുള്ള അവസ്ഥകളെ നാം അഭിമുഖീകരിക്കാറുണ്ട്. എന്നാല്‍ ഈ അവസ്ഥകള്‍ നമ്മെ സ്പര്‍ശിക്കുന്നില്ല എന്നാണ് യാഥാര്‍ത്ഥ്യം. ഈ അവസ്ഥകളെ നാം പരിഗണിക്കുന്നില്ല എങ്കില്‍ ജീവിതം ആത്മീയ ആലസ്യത്തിലേക്ക് പോകും. ജീവിതം ആര്‍ദ്രതയുടെ പച്ചപ്പില്ലാതെ വരണ്ട അവസ്ഥയിലേക്ക് എത്തിച്ചേരും. സ്വന്തം ജീവിതത്തില്‍ കരുണ അനുഭവിച്ചിട്ടുളളവര്‍ക്ക് സഹോദരരോട് നിസ്സംഗത പുലര്‍ത്തുന്നവരാകാന്‍ കഴിയുകയില്ല.

യേശുവിന്റെ ഈ വാക്കുകള്‍ നമുക്ക് ഒരിക്കലും വിസ്മരിക്കാന്‍ സാധിക്കുകയില്ല. ”എനിക്ക് വിശന്നു, നിങ്ങള്‍ എനിക്ക് ഭക്ഷണം തന്നു. എനിക്ക് ദാഹിച്ചു, നിങ്ങളെനിക്ക് കുടിക്കാന്‍ നല്‍കി. ഞാന്‍ നഗ്‌നനായിരുന്നു നിങ്ങളെനിക്ക് വസ്ത്രങ്ങള്‍ നല്‍കി. ഞാന്‍ കാരാഗൃഹവാസിയായിരുന്നു നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു.” ഈ തിരുവെഴുത്തുകള്‍ എല്ലാം കരുണയുടെ വലിയ മാതൃകകളാകാന്‍ നമ്മെ ഉദ്ബോധിപ്പിക്കുന്നവയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.