എപ്പോഴും എല്ലായിടത്തും ക്രിസ്തുവിന്റെ ഒപ്പമായിരിക്കുക

ദൈനംദിന ജീവിതത്തില്‍ ക്രിസ്തുവിന് ഒപ്പമായിരിക്കുക എന്നത് വളരെ പ്രധാനമാണ്. തന്റെ കുരിശുമരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും ക്രിസ്തു ലോകത്തിന് നല്‍കിയത് ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും മഹനീയ മാതൃകയായിരുന്നു. തന്റെ പരസ്യജീവിത കാലത്ത് അവിടുന്ന് എപ്പോഴും ജനമധ്യത്തിലുമായിരുന്നു. നിങ്ങള്‍ എന്റെ സാക്ഷികളാകുന്നു. ലോകം മുഴുവന്‍ പോയി എന്റെ സാക്ഷ്യം അറിയിക്കുക എന്നാണ് ക്രിസ്തു തന്റെ ശിഷ്യന്‍മാരോടും പറഞ്ഞത്. അവിടുത്തെ വചനങ്ങള്‍ ലോകം മുഴുവന്‍ എത്തിച്ചേരണമെന്നാണ് ക്രിസ്തു ആഗ്രഹിച്ചത്. നിങ്ങള്‍ക്കും ഇപ്രകാരം ക്രിസ്തുവിന്റെ സാക്ഷികളാകാന്‍ സാധിക്കണം.

ഞായറാഴ്ചകളില് മാത്രമല്ല, ദൈനംദിന ജീവിതത്തിലുടനീളം ഈ സാക്ഷ്യം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. വീടുകളിലും ഓഫീസിലും ഇടപഴകുന്ന എല്ലായിടങ്ങളിലും ക്രിസ്തുവിന്റെ സജീവസാക്ഷികളായി മാറുക. ഓരോ ക്രൈസ്തവന്റെയും കര്‍ത്തവ്യമാണിത്. ക്രിസ്തു ആഗ്രഹിച്ചതും ഇതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.