പ്രപഞ്ചം ദൈവത്തിന്റെ കൈവേല – മിക്കിയോ കാകു

ന്യൂയോര്‍ക്ക്: പ്രപഞ്ചം ദൈവത്താല്‍ സ്ഥാപിതമായതാണ് എന്ന സത്യം ലോകത്തോട് പ്രഘോഷിക്കുകയാണ് അമേരിക്കയിലെ പ്രശസ്ത ഊര്‍ജതന്ത്രജ്ഞനായ മിക്കിയോ കാകു. ന്യൂയോര്‍ക്കിലെ പ്രശസ്തമായ സിറ്റി കോളജിലെ പ്രൊഫസറാണ് ഇദ്ദേഹം. ടാക്കിയോണ്‍സ് എന്ന പ്രത്യേക പദാര്‍ത്ഥത്തെ സംബന്ധിച്ചുള്ള പഠനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്,  പ്രപഞ്ചത്തെ സൃഷ്ടിച്ചത് വിവേകവും ബുദ്ധിയുമുള്ള ദൈവിക ശക്തിയാണെന്ന് കാകു വെളിപ്പെടുത്തുന്നത്.

ശൂന്യമായ അവസ്ഥയില്‍ കാണപ്പെടുന്നതും തമ്മില്‍ പറ്റിചേരാത്തതുമായ പദാര്‍ത്ഥമാണ് ടാക്കിയോണ്‍സ്. ഇവ പ്രപഞ്ചത്തില്‍ ഉണ്ടെന്നാണ് കാകുവിന്റെ അവകാശവാദം. ഒരു പൊട്ടിത്തെറിയിലൂടെയാണ് പ്രപഞ്ചം ഉണ്ടായതെന്ന ചരിത്രകഥയെ ഖണ്ഡിച്ച്, അങ്ങനെ ഉണ്ടായതല്ല ഈ പ്രപഞ്ചമെന്ന് അദ്ദേഹം തെളിവുസഹിതം ചൂണ്ടിക്കാണിക്കുന്നു. വളരെ കൃത്യതയോടെയാണ് പ്രപഞ്ചത്തിന്റെ രൂപകല്‍പ്പന എന്നും ദൈവികശക്തി അതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇദ്ദേഹം ഉറപ്പിച്ച് പറയുന്നു.

ഇത്തരത്തില്‍ കൃത്യമായ പദ്ധതികളോടു കൂടി രൂപകല്‍പ്പന ചെയ്യപ്പെട്ട ഒരു പ്രപഞ്ചത്തിലാണ് നാം ജീവിക്കുന്നത്. ”ചില കാരണങ്ങളുടെയും സാധ്യതകളുടെയും അടിസ്ഥാനത്തിലാണ് പ്രപഞ്ചം ഉണ്ടായി എന്ന് ശാസ്ത്രം പറയുന്നത്. ദൈവത്തിന്റെ ബുദ്ധിയും വിവേകവുമുള്ള ഇടപെടലാണ് പ്രപഞ്ചത്തെ സൃഷ്ടിച്ചത്. ഇത് ദൈവികശക്തിയുടെ കൈവേലയാണ്.” അദ്ദേഹം വ്യക്തമാക്കുന്നു.

അപാരസിദ്ധികളുള്ള ഗണിതശാസ്ത്രജ്ഞനെ പോലെയാണ് ദൈവം എന്നാണ് മിക്കിയോ കാകുവിന്റെ അഭിപ്രായം. ”പ്രപഞ്ചസംഗീതമാണ് ദൈവത്തിന്റെ മനസ്സില്‍ എപ്പോഴുമുള്ളത്. അവിടുത്തെ ശ്രദ്ധ പ്രകൃതിയുടെ പരിപാലനത്തിലാണ്.” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

പപഞ്ചത്തിലെ സങ്കീര്‍ണ്ണമായ പ്രക്രിയകള്‍ ദൈവത്തിന്റെ കരങ്ങളുടെ പ്രവര്‍ത്തിയാണെന്ന് 18-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വില്യം പേലീയെന്ന ശാസ്ത്രജ്ഞനും വാദം ഉയര്‍ത്തിയിരുന്നു. കാടിനെ നിരീക്ഷിക്കുന്ന ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെയാണ് അദ്ദേഹം ഈ വാദത്തെ തെളിയിക്കുവാന്‍ ശ്രമിച്ചത്. സങ്കീര്‍ണ്ണമായ പ്രക്രിയകള്‍ ഒന്നും കാട്ടില്‍ തനിയെ നടക്കുന്നില്ലെന്നതായിരുന്നു വില്യം പേലീയുടെ ശാസ്ത്രീയ നിഗമനം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.