സ്ത്രീകൾക്ക് പുരോഹിതരാകാൻ നിർബന്ധം പിടിക്കാൻ കഴിയില്ല: ഫ്രാൻസീസ് പാപ്പ

സ്ത്രീ പൗരോഹിത്യത്തെക്കുറിച്ചുള്ള കത്തോലിക്കാ സഭയുടെ പഠനം വ്യക്തവും അന്തിമവുമാണ്, ഫ്രാൻസീസ് പാപ്പ സ്വീഡനിൽ നിന്നുള്ള മടക്കയാത്രയിൽ (നവംബർ 1) മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു.

അടുത്ത ചില ദശാബ്ദങ്ങൾക്കുള്ളിൽ കത്തോലിക്കാ സഭയിൽ സ്ത്രീ പുരോഹിതന്മാർ  യാഥാർത്ഥ്യമാകുമോ എന്ന പത്രലേഖകരുടെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു പാപ്പ. “സ്ത്രീ പൗരോഹിത്യത്തെക്കുറിച്ചുള്ള കത്തോലിക്കാ സഭയുടെ അന്തിമ വാക്ക് വളരെ വ്യക്തമാണ്, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ അതു നൽകിയിട്ടുണ്ട് അതു നിലനിൽക്കുന്നു.”

സ്ത്രീകളെ പൗരോഹിത്യത്തിലേക്ക് ഉയർത്താൻ കഴിയില്ലന്നു തന്റെ മുൻഗാമിയെപ്പോലെ പറഞ്ഞിരുന്നെങ്കിലും ആദ്യമായാണ് അന്തിമമായ നിലപാടായി ഫ്രാൻസീസ് പാപ്പ ഇതു പറഞ്ഞത്. സ്ത്രീകളെ ഡീക്കന്മാരാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ റോമിൽ നടക്കുന്നതിനിടയിലാണ് മാർപാപ്പയുടെ ഈ പ്രഖ്യാപനം.

പ്രോട്ടസ്റ്റന്റ് നവീകരണത്തിന്റെ അഞ്ഞൂറാം വാർഷികാഘോഷത്തിൽ സ്വീഡനിലെ ലൂതറൻ സഭയിലെ വനിതാ ആർച്ചുബിഷപ് അനറ്റേ ജ്വാകലിനമായി എക്യുമിനിക്കൽ പ്രാർത്ഥനാ സമ്മേളിത്തിൽ പങ്കെടുത്തു മടങ്ങുമ്പോഴാണ് ഈ ചോദ്യം വന്നത് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഒരു സ്വീഡിഷ് പത്രപ്രവർത്തകനാണ് ഈ ചോദ്യം ചോദിച്ചത്.
ഇത് ഒരിക്കലും സംഭവിക്കില്ലേ? എന്നു റിപ്പോർട്ടർ  ചോദിച്ചപ്പോൾ:  “വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പ്രബോധനങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുകയാണങ്കിൽ, ആ ദിശയിലേക്കാണ് കാര്യങ്ങൾ പോകുന്നത്” എന്നായിരുന്ന പാപ്പയുടെ മറുപടി.

1994ലെ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ഓർഡിനാസിയോ സാകർഡോതാലിസ് Ordinatio Sacerdotalis എന്ന അപ്പസ്തോലിക ലേഖനത്തെ കുറിച്ചാണ് ഫ്രാൻസീസ് പാപ്പ ഇവിടെ പ്രതിപാദിച്ചത്. അത് ഇപ്രകാരമാണ് : “ഏതു തന്നെയായാലും സഭയ്ക്ക് വനിതകൾക്ക് പൗരോഹിത്യം നൽകാൻ ഒരധികാരകുമില്ല, ഈ തീർപ്പു (judgment)  കത്തോലിക്കാ വിശ്വാസികൾ ആധികാരികമായി പിൻ താങ്ങേണ്ടതാണ്.”
ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ഈ പഠനം തന്നെയാണ് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിൽ (CCC 1577) പ്രതിഫലിക്കുന്നത്. അതിൽ മാമോദീസാ സ്വീകരിച്ച പുരുഷനു മാത്രമേ തിരുപ്പട്ട കൂദാശ സ്വീകരിക്കാൻ നിയമസാധുതയുള്ളു എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് വിശ്വാസ തീരുസംഘവും ഈ പഠനത്തെ സ്ഥിരീകരിച്ചുണ്ട്.

സഭയിലുള്ള സ്ത്രീ പങ്കാളിത്തത്തെ അങ്ങയറ്റം ബഹുമാനിച്ചുകൊണ്ട് പാപ്പാ തുടർന്നു.

“പക്ഷേ സ്ത്രീകൾക്ക് പുരുഷന്മാരെക്കാൾ നല്ലതായി വളരെ കാര്യങ്ങൾ ചെയ്യാൻ കഴിയും കത്തോലിക്കാ സഭയുടെ പ്രബോധനരംഗങ്ങളിൽപോലും. കത്തോലിക്കാ സഭാ വിജ്ഞാനീയത്തിൽ രണ്ടു തലങ്ങളെക്കുറിച്ചു നമുക്കു ചിന്തിക്കാം, പത്രോസിന്റെ നേതൃത്വത്തിലുള്ള അപ്പസ്തോലിക സംഘാത്മകതയുടെ പത്രോസിന്റെ തലവും (Petrine dimension) സഭയയുടെ സ്ത്രൈണതയുടെ തലമായ  മരിയൻ തലവും (Marian dimension). ഞാൻ എന്നോടു തന്നെ ചോദിക്കുന്നു, ദൈവശാസ്ത്രത്തിലും ക്രിസ്തുവിന്റെ മൗതികശരീരമായ സഭയിലും ആരാണ് പ്രധാനപ്പെട്ടത്? അപ്പസ്തോലന്മാരോ, പന്തക്കുസ്താ ദിനത്തിലെ പരിശുദ്ധ മറിയമോ? അത് മറിയമാണ്! … സഭ ഒരു സ്ത്രീയാണ് അത് ഇറ്റാലിയൻ ഭാഷയിൽ സഭ ലാ കീയേസാ”la Chiesa” (സ്ത്രീലിംഗം)  എന്നാണ്, അല്ലാതെ  ഇൽ കിയേസാ il Chiesa (പുലിംഗം) എന്നല്ല. സഭ ക്രിസ്തുവിന്റെ മണവാട്ടിയാണ് അത് ഒരു ദാമ്പത്യ രഹസ്യമാണ്. ഈ രഹസ്യത്തിന്റെ വെളിച്ചത്തിൽ വേണം രണ്ടു തലങ്ങളെകുറിച്ചും മനസ്സിലാക്കാൻ. പത്രോസിന്റെ തലത്തിൽ മെത്രാൻമാർ, മരിയൻ തലത്തിൽ സഭയുടെ മാതൃത്വം. അതിന്റെ ഏറ്റവും ആഴമായ അർത്ഥത്തിൽ, സ്ത്രൈണതയില്ലാതെ സഭയ്ക്കു നിലനിൽക്കാനാവില്ല കാരണം അവൾ അമ്മയാണ്.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.