ലത്തീന്‍ സെപ്തംബര്‍ 29; യോഹ 1:47-51 – ദൈവം എന്നെ പ്രശംസിക്കുമോ?

നഥാനിയേലിനെ ‘യഥാര്‍ത്ഥ ഇസ്രയേല്‍ക്കാരന്‍’ എന്ന് പറഞ്ഞ് ക്രിസ്തു പ്രശംസിക്കുന്നു. നാഥാനിയേലിന്റെ വ്യക്തിജീവിതം കണ്ടിട്ടാണ് ക്രിസ്തു അവനെ പ്രശംസവാക്കുകള്‍ കൊണ്ട് മൂടുന്നത്. പാപമൂലം നഷ്ടപ്പെട്ട വിശുദ്ധിയുടെ വെണ്മയുള്ള വസ്ത്രം മാമ്മോദിസായിലുടെ ധരിക്കപ്പെട്ട ദൈവപൈതലായ നമ്മള്‍ ക്രിസ്തുവിന്റെ പ്രശംസാവചനത്തിന് ഇന്ന് യോഗ്യരാണോ? ഞാന്‍ യാഥാര്‍ത്ഥത്തില്‍ ദൈവത്തിനിഷ്ടമുള്ള മകന്‍/മകള്‍ ആണോ? ദൈവഹിതം അനുവര്‍ത്തിക്കുന്ന നല്ല മകനും മകളുമാണ് നാം ഓരോരുത്തരുമെന്ന് ക്രിസ്തുവിന് അഭിമാനത്തോടെ പറയാന്‍ നമ്മെക്കുറിച്ച് സാധിക്കട്ടെ. ഫാ. ടോണി കാട്ടാംപള്ളില്‍

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.