WhatsApp – ലെ സാറാമ്മ ചേടത്തി

WhatsApp-ല്‍ പ്രചരിക്കുന്ന ഒരു ഓഡിയോ സന്ദേശം ഹിറ്റ്‌ ആയി മാറുന്നു. ‘കോലഞ്ചേരിയിലെ സാറാമ്മ ചേടത്തിയുടെ പ്രാശ്ചിത്ത തൈലം’ എന്ന പേരില്‍ ആണ് ഇത് പ്രചരിക്കുന്നത്. ഒരു വല്യമ്മച്ചിയിൽ നിന്നും കൊച്ചു മക്കൾ റിക്കാർഡു ചെയുന്ന രീതിയില്‍ ഉള്ള സന്ദേശമാണിത്. കാര്യം ലളിതമെങ്കിലും ഒരു പാടു ആത്മീയ ചിന്തകൾ ഈ സന്ദേശത്തിലുണ്ട്. ഇതിന്റെ പിന്നിണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ! വിശ്വാസത്തിന്റെ അന്തരാർത്ഥങ്ങൾ രസകരമായി വാമൊഴിയിലൂടെ വരും തലമുറയ്ക്കു പകർന്നു കൊടുക്കാം എന്നതിന് ഉദാഹരണമാണിത്.

ഓഡിയോ സന്ദേശം താഴെ കൊടുത്തിരിക്കുന്നു.

അനവധി പച്ചമരുന്നുകൾ ചേർത്താണ് ഈ തൈലം കാച്ചുന്നത്. വിഗ്രഹാരാധന വേരുകൾ, വ്യഭിചാര മരത്തിന്റെ വേരുകൾ, ദ്രോഹ വേരുകൾ ദ്രവ്യാഗ്രഹ മരത്തിന്റെ നാരായവേര്,  കോപം, ക്രോധം ,അസൂയ, പിണക്കം വഞ്ചന, ചതീവ്, ദുർമോഹം, മദ്യപാനം എന്നി ചെടികളുടെ മൂടും വേരും,  കൊലപാതകം, ഏഷണി, ദൂഷണം, മോഷണം അത്യാഗ്രഹം, ഭിന്നത, ദുർനടപ്പ്, അഹങ്കാരം മുതലായ  മരങ്ങളുടെ ഇലയും തൊലിയും പൂവും കായും പഴവും – ഇവയെല്ലാം ഹൃദയത്തിലുണ്ട് – ഹൃദയ മലയുടെ താഴ്‌വരയിലും കോണിലും നിന്ന് പറിച്ചെടുത്ത് പ്രാർത്ഥനയെന്ന മഞ്ഞത്തും ഉപവാസമെന്ന വെയിലത്തുമിട്ട് ഉണക്കി പാകപ്പെടുത്തണം. പിന്നീട് ഗദ്സെമനി എന്ന ചക്കിലും പിന്നെ ഗോൽഗോത്ത എന്ന ഉരലിലുമിട്ട് പത്തു കല്‌പനകളാകുന്ന ഇരുമ്പുലക്ക കൊണ്ടും,  രണ്ടു കൽപനകളാകുന്ന കർത്താവിന്റെ പൊന്നുലക്ക കൊണ്ടും ഇടിച്ചു പൊടിയാക്കണം. ഇതിനെ  പാപ കണ്ണീരിൽ കലക്കണം, അതിനു എട്ടെടങ്ങഴി കണ്ണീരു വേണം,  പാപ കണ്ണീരിൽ കലക്കി ക്ഷമയെന്ന ഉരുളിയിലൊഴിച്ചു,  സത്യം എന്ന അടുപ്പത്തു വച്ചു ദൈവാത്മാവാകുന്ന തീ കത്തിച്ച് കുരിശുമര വിറകടുക്കി ദുഃഖത്തോടും മനോ വ്യാകുലതയോടും കൂടെ ഊതീ  കത്തിക്കണം. ശരിയായി ഊതീ കത്തിക്കുമ്പോൾ തിളച്ചു വരും, അപ്പോൾ ആത്മപ്രിയന്റ തിരുരക്ത തുള്ളികളിൽ അല്പം മേമ്പടി ചേർക്കണം, എന്നിട്ട് വാങ്ങി സ്നേഹമെന്ന അറിയപ്പെടുന്ന നല്ല വെൺ കൽഭരണികളിൽ ഒഴിച്ചു വയ്ക്കണം. അതിനെ എടുത്തുകൊണ്ടു വിശ്വാസമെന്ന വൻ മാളികയിൽ കയറണം, കയറി ആത്മപ്രിയന്റ അടുക്കൽ കൊണ്ടു ചെല്ലണം. അവനെ ലേപനം ചെയ്യണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.