ജനുവരി 2 യോഹ: 1 19-28 നിന്നെക്കുറിച്ച് തന്നെ നീ എന്ത് പറയുന്നു

ഓരോ വ്യക്തിയും സ്വയം ഉത്തരം കണ്ടെത്തേണ്ട അടിസ്ഥാനപരമായ ചോദ്യമാണ് നിന്നെക്കുറിച്ച് നീ എന്ത് പറയുന്നു? വിശുദ്ധസ ഗ്രന്ഥത്തിന്റെ പ്രകാശത്തിന് മുന്നില്‍ തന്നെ നിര്‍ത്തുന്നവന് മാത്രമേ ഈ ചോദ്യത്തിനുള്ള ശരിയായ ഉത്തരം കിട്ടുകയുളളൂ. സ്‌നാപകയോഹന്നാന്‍ തന്നെത്തന്നെ കണ്ടെത്തുന്നത് വിശുദ്ധ ഗ്രനഥത്തിന്റെ ഏടുകള്‍ക്കിടയിലാണ്. – മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്റെ ശബ്ദമാണ് ഞാന്‍. മരുഭൂമിയിലെ പരീക്ഷണങ്ങള്‍ സൃഷ്ടിക്കുന്ന പുകമറകള്‍ക്കിടയിലും ക്രിസ്തു തന്നെത്തന്നെ വെളിപ്പെടുത്തുന്നത് വിശുദ്ധ ഗ്രന്ഥ വചനങ്ങളിലൂടെയാണ്. സുവിശേഷത്തിന്റെ പ്രഭയില്‍ താന്‍ ആരാണെന്ന് കണ്ടെത്തിയവരൊക്കെ സുവിശേഷങ്ങളായി മാറുന്നു എന്നതാണ് നമുക്കുള്ള സുവിശേഷം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.