നവംബര്‍ 18: യോഹ 18:28-37 എന്താണു സത്യം ?

സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള സത്യം, ഹിതകരമല്ലാത്ത സത്യം ഉന്മൂലനം ചെയ്യപ്പെടണം എന്ന് വാശി പിടിക്കുന്നവര്‍, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ സത്യത്തെ അറിഞ്ഞിട്ടും സ്വീകരിക്കാത്തവന്‍ എന്നിങ്ങനെയുള്ള കഥാപാത്രങ്ങളാല്‍ സമ്പന്നമാണ് പ്രത്തോറിയവും എന്റെ ജീവിതവും. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രത്തോറിയത്തില്‍ ഈ മൂന്നാം വേഷം പീലാത്തോസിന്റെതെങ്കില്‍ ഇന്നു ഞാനാണ് ആ കുപ്പായത്തില്‍. മനസാക്ഷിയും തൃഷ്ണയും ആത്മാവിനെ ഇരുവശത്തു നിന്നും കൊളുത്തി വലിക്കുമ്പോള്‍ ക്രിസ്തുവാകുന്ന സത്യം പീലാത്തോസിന്റെയും എന്റെയും ജീവിതത്തില്‍ ഒന്നുപോലെ ആഹൂതി ചെയ്യപ്പെടുന്നു; പകരം ബറാബാസുമാര്‍ ജീവിക്കുന്നു. ക്രിസ്തുവിനെ കൈവിട്ടുകളഞ്ഞിട്ട് എന്താണ് സത്യം എന്ന് നൂറാവര്‍ത്തി ചോദിച്ചാലും നൂറിടങ്ങളില്‍ അന്വേഷിച്ചാലും ഫലം നിരാശ മാത്രമാവും.

ഫാ. ജോസഫ് ഇലഞ്ഞിമറ്റം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.