സീറോ മലങ്കര. മാര്‍ച്ച്- 23. മത്താ 19:16-22 ദൈവവഴിയെ പോകാന്‍ സമ്പത്ത് തടസ്സമാകരുത്

പഴയനിയമത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം വലിയ സമ്പന്നരായിരുന്നു. സമ്പത്ത് ദൈവാനുഗ്രഹമായിട്ടാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ സമ്പത്ത് ഒരുവനെ’സമ്പന്നനാ’കണമെന്നില്ല. ദൈവേഷ്ടപ്രകാരം ജീവിക്കാന്‍ സമ്പത്ത് തടസ്സമാകരുത്.യേശുവിനെ അനുഗമിക്കുവാന്‍ സമ്പത്ത് ധനികനായ യുവാവിന് തടസ്സമായിരുന്നു. അതായിരുന്നു അവന്റെ കുറവ്. ദൈവത്തെക്കാളുപരി അയാള്‍ ധനത്തെ മോഹിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.