സീറോ മലങ്കര. സെപ്തംബര്‍ 17, മര്‍ക്കോ 13: 28-37 ജാഗ്രതയും ഒരുക്കവും

​ഒരു ക്രിസ്തുശിഷ്യന്‍ ജാഗരൂകനായിരിക്കണം. ദൈവപുത്രന്‍ ഏതു മണിക്കുറിലാണ് വരുന്നതെന്ന്‍ നമ്മുക്ക് അറിഞ്ഞുകൂടാ. അവന്‍ വരുമ്പോള്‍ ഒരുക്കമുള്ളവരായി നമ്മള്‍ ഇരിക്കണം. ഒരുക്കം ശാരിരികമല്ല, ആത്മീയമായ ഒരുക്കമാണ് വേണ്ടത്. ദൈവവചനം അനുസരിക്കുകയും, ദൈവവഴിയെ നടക്കുകയും, ദൈവം നല്കിയിരിക്കുന്നവരെ സംരക്ഷിക്കുകയും, ജീവിതത്തിലെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുകയും ചെയ്യുന്നവരും ആയിരിക്കണം. ആത്മീയമായ ഒരുക്കവും നിരന്തരമായ ജാഗ്രതയും എല്ലാവര്‍ക്കും ഉണ്ടാകണം, പ്രത്യകിച്ച് ഈ കാലത്ത്. ദൈവത്തില്‍ നിന്നും ദൈവവഴിയില്‍ നിന്നും നമ്മെ  മാറ്റിനിര്‍ത്തുന്ന വ്യക്തികളും സംസ്ക്കാരവും ഉള്ളപ്പോള്‍ ​ജാഗ്രത ഇല്ലെങ്കില്‍ നമ്മുടെ ഒരുക്കം വ്യര്‍ത്മാകും. ഫാ. റോണി കളപ്പുരയ്ക്കല്‍

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.