ലോകത്തിലെ ഉയരംകൂടിയ പത്തു ദൈവാലയങ്ങൾ

ക്രൈസ്തവ ജീവിതം അത്യന്ത്യകമായി സ്വർഗ്ഗത്തിലുള്ള ദൈവത്തെ ഒറ്റുനോക്കി  കൊണ്ടുള്ള ജീവിതമാണ്. വിശ്വാസികൾ സ്വർഗ്ഗത്തിലേക്ക് ദൃഷ്ടി ഉയർത്തുന്നതിന്റെ പ്രതീകമാണ് ഉയർന്നു നിൽക്കുന്ന ദൈവാലയങ്ങൾ .  ലോകത്തിലെ ഉയരം കൂടിയ പത്തു ദൈവാലയങ്ങളിൽ ഒൻപതെണ്ണവും യുറോപ്പിലാണ്. ഒരെണ്ണം ആഫ്രിക്കയിലും.

1010) അമലോത്ഭവ മാതാവിന്റെ കത്തീഡ്രൽ – ലിൻസ്, ആസ്ട്രിയ
(Cathedral of the Immaculate Conception – Linz, Austria)

അമലോത്ഭവ മാതാവിന്റെ നാമത്തിലുള്ള ഈ കത്തീഡ്രൽ താരതമ്യേന പുതിയ ദൈവാലയമാണ്. 1862 നും 1924 നും ഇടയിൽ   നിർമിച്ച ഈ ദൈവാലയത്തിന് 134.8 മീറ്റർ ( 440 അടി) ഉയരമുണ്ട്

9

9)  സെന്റ്. സ്റ്റീഫൻസ് കത്തീഡ്രൽ – വിയന്ന ആസ്ട്രിയ (St. Stephen’s Cathedral – Vienna, Austria)

1147 നിർമ്മാണ പ്രവർത്തനം ആരംഭിച്ച സ്റ്റീഫൻസ് കത്തീഡ്രലിന്റെ പണി പൂർത്തിയായത് പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ്. ഈ കത്തീഡ്രലിന്റെ ഉയരം 136.7 മീറ്റർ ( 448 അടി) ആണ്.

8

8) സെന്റ് പീറ്റേഴ്സ് ബസിലിക്കാ – വത്തിക്കാൻ സിറ്റി (St. Peter’s Basilica – Vatican City)

മാർപാപ്പയുടെ പള്ളിക്ക് ഉയരത്തിൽ എട്ടാം സ്ഥാനമേയുള്ളു. 1506 ൽ ആരംഭിച്ച  പത്രോസിന്റെ ബസിലിക്കായുടെ പണി 1626 ലാണ് പൂർത്തിയായത്. സെൻറ് പീറ്റേഴ്‌സ് ബസിലിക്കക്ക് 136.6 മീറ്റർ (446.1 അടി ) ഉയരമുണ്ട്.

77) ലിചെന്നിലെ പരിശുദ്ധ മാതാവിന്റെ ബസിലിക്കാ – ലിചെൻ സ്താരി, പോളണ്ട് (Basilica of Our Lady of Licheń – Licheń Stary, Poland)

ലിചെന്നിലെ പരിശുദ്ധ മാതാവിന്റെ നാമത്തിലുള്ള ബസിലിക്കാ ഈ ലിസ്റ്റിൽ ഏറ്റവും പുതിയ ദൈവാലയമാണ് 1994 നും 2004 നും ഇടയിലാണ് പോളണ്ടിലെ പ്രമുഖ മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ  ഈ ബസിലിക്കാ നിർമ്മിച്ചത്. ഈ മരിയൻ തീർത്ഥാടന കേന്ദ്രത്തിന്റെ ഉയരം 141.5 മീറ്റർ (464 അടി) ആണ്.

66) സ്ട്രാസ്ബുർഗിലെ പരിശുദ്ധ മാതാവിന്റെ കത്തീഡ്രൽ –  സ്ട്രാസ്ബുർഗ് , ഫ്രാൻസ് (Cathedral of Our Lady of Strasbourg – Strasbourg)

സ്ട്രാസ്ബുർഗിലെ കത്തീഡ്രലിന്റെ നിർമ്മാണം 1015 തുടങ്ങി 1439 ൽ പൂർത്തിയായി. പതിനാറാം നൂറ്റാണ്ടിൽ ഈ ദൈവാലയം പ്രൊട്ടസ്റ്റന്റുകാരുടെ അധീനതയിൽ ആയെങ്കിലും പതിനേഴാം നൂറ്റാണ്ടിൽ കത്തോലിക്കാ സഭയ്ക്ക് തിരികെ ലഭിച്ചു. ഈ ദൈവാലയത്തിന്റെ ഉയരം 142 മീറ്ററാണ് (466 അടി). 1647 മുതൽ 1874 തീപിടുത്തത്തിൽ നശിക്കുന്നതു വരെ   227 വർഷം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബിൽഡിങ്ങ് ഈ ദൈവാലയം ആയിരുന്നു.

55)  സെന്റ്. നിക്കോളാസ് ചർച്ച് -ഹാംബുർഗ്, ജർമ്മനി (St. Nicholas Church – Hamburg, Germany)

വിശുദ്ധ നിക്കോളാവൂസിന്റെ ദൈവാലയത്തിന്റെ പ്രാരംഭ നിർമ്മാണ നടപടികൾ 1189 ൽ ആരംഭിച്ചു. ഏഴു വർഷത്തിനു ശേഷം പൂർത്തിയായി. പിന്നീടുള്ള നൂറ്റാണ്ടുകളിൽ ഈ ദൈവാലയം പല തവണ പുനർനിർമ്മിച്ചു. പതിനാറാം നൂറ്റാണ്ടു മുതൽ ലൂതറൻ സഭയാണ് ഈ ദൈവാലയം ഉപയോഗിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലുണ്ടായ തീപിടുത്തത്തിനുശേഷം പള്ളി പുതുക്കി നിർമ്മിച്ചപ്പോൾ പുതിയ ഉയരങ്ങളും കീഴടക്കി. രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബാക്രമണത്തെ തുടർന്ന് ദൈവാലയം  നശിച്ചുവെങ്കിലും അതിന്റെ മുഖവാരം ഇന്നും നിലനിൽക്കുന്നു 147 മീറ്ററാണ് ( 482 അടി) അതിന്റെ  ഉയരം.

44) റൂവൻ കത്തീഡ്രൽ – റൂവൻ, ഫ്രാൻസ് (Rouen Cathedral – Rouen, France)

1202ൽ  റൂവൻ കത്തീഡ്രലിന്റെ പണി ആരംഭിച്ചെങ്കിലും ഇടിമിന്നൽ, സാമ്പത്തിക ദൗർലഭ്യം, യുദ്ധങ്ങൾ തുടങ്ങിയ പല കാരണങ്ങൾ കൊണ്ട്  ദൈവാലയത്തിന്റെ പണി 1880 വരെ നീണ്ടുനിന്നു.  രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബാക്രമണത്തിൽ ഈ ദൈവാലയത്തിനു കേടു സംഭവിച്ചെങ്കിലും 151 മീറ്റർ (495 അടി) ഉയരവുമായി ഇത് ഇന്നും നിലനിൽക്കുന്നു.

33)  കോളോൺ കത്തീഡ്രൽ -കോളോൺ, ജർമ്മനി (Cologne Cathedral – Cologne, Germany)

എട്ടു നൂറ്റാണ്ടുകൾക്കു മുമ്പ് 1248 ലാണ് കോളോൺ കത്തീഡ്രലിന്റെ നിർമ്മാണം ആരംഭിച്ചത്. 1473 നിർമാണ പ്രവർത്തനങ്ങൾ നിർത്തിവച്ചു. പണി പൂർത്തിയാകാതെ നൂറ്റാണ്ടുകൾ ഈ കത്തീഡ്രൽ നിലനിന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ശരിയായ പ്ലാൻ വീണ്ടും കണ്ടെത്തുകയും ദൈവാലയ നിർമ്മാണം പുനരംഭിക്കുകയും 1880 പണി പൂർത്തിയാവുകയും ചെയ്തു. കോളോൺ കത്തീഡ്രലിന് 157.4 മീറ്റർ (516 അടി) ഉയരമാണുള്ളത്.

12) സമാധാന രാജ്ഞിയായ പരിശുദ്ധ മറിയത്തിന്റെ     ബസലിക്ക  – യാമോസോക്രോ, ഐവറി കോസ്റ്റ്
(Basilica of Our Lady of Peace – Yamoussoukro, Côte d’Ivoire)

പരിശുദ്ധ മറിയത്തിന്റെ നാമത്തിലുള്ള ഈ ബസിലിക്കായുടെ നിർമ്മാണം വളരെ വേഗത്തിൽ പൂർത്തിയായി. 1985 ൽ  ആരംഭിച്ച ദൈവാലയ നിർമ്മതി 1989 പൂർത്തിയാക്കി  കൂദാശ ചെയ്തു. 158 മീറ്റർ (518 അടി) ഉയരമുള്ള സമാധാന രാജ്ഞിയുടെ ബസലിക്കയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കത്തോലിക്കാ ദൈവാലയം.

11) ഉൾമ് കത്തീഡ്രൽ – ഉൾമ്, ജർമ്മനി (Ulm Muenster – Ulm, Germany)

161.5 മീറ്റർ (530 അടി) ഉയരമുള്ള ഉൾമ് മ്യൂൺസ്റ്ററാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ദൈവാലയം. 1377 ഒരു കത്തോലിക്കാ ദൈവാലയമായാണ്  നിർമ്മാണ പ്രവർത്തനം ആരംഭിച്ചത്. സാമ്പത്തിക കുറവുകൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലായി. പതിനാറാം നൂറ്റാണ്ടിൽ ഉൾമ് നഗരം ലൂതറിനീസം സ്വീകരിച്ചതോടെ ദൈവാലയം ലൂതറൻ സഭയുടെതായി. 1890  ദൈവാലയമായി നിർമ്മാണം പൂർത്തിയായി.  1901 വരെ അടുത്ത 11 വർഷത്തോളം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബിൽഡിങ്ങ്  ഉൾമ് കത്തീഡ്രൽ ആയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.