ലോകത്തിനു വൈദികനെ വേണം 6 കാരണങ്ങൾ

ബനഡിക്ട് പതിനാറാമൻ മാർപാപ്പ 2009 ൽ വൈദിക വർഷം ഉദ്ഘാടനം ചെയ്തു കൊണ്ടു ലോകമെമ്പാടുമുള്ള വൈദികർക്കു എഴുതി: “സഭയ്ക്കു വേണ്ടി മാത്രമല്ല, മാനവരാശി മുഴുവനുവേണ്ടിയും കരകവിഞ്ഞൊഴുകുന്ന ദൈവകൃപയെ പ്രതിനിധാനം ചെയ്യുന്നവരാണു വൈദികർ. ഓരോ പുരോഹിതനും അപരനു വേണ്ടിയുള്ള ദൈവത്തിന്റെ മനുഷ്യനാണ്.” ഭൂമിയിൽ വസിക്കുന്നവരെങ്കിലും സ്വർഗ്ഗത്തിലെ സംഗതികൾ പരികർമ്മം ചെയ്യുവാൻ ഏല്പിക്കപ്പെട്ടവരാണ് അവർ ലോകത്തിനു എപ്പോഴും വൈദികരെ ആവശ്യമുണ്ട് അതിനുള്ള 6 കാരണങ്ങൾ

ലോകത്തിനു ഹീറോകളെ ആവശ്യമുണ്ട് 

അമേരിക്കയിലെ ഒരു ബനഡിക്ടൻ കോളേജിലെ അധ്യയന വർഷം ആരംഭിക്കുകയാണ്. പുതിയ വിദ്യാർത്ഥികളെ സദസ്സിനു പരിചയപ്പെടുത്തുന്നു. അവരിൽ ഏറ്റവും കൂടുതൽ കൈയടി നേടിയവർ രണ്ടു കുട്ടരായിരുന്നു. രാജ്യത്തിനായി സൈന്യത്തിൽ ചേർന്നു സേവനം അനുഷ്ഠിക്കുന്നവരും , നിസ്വാർത്ഥ സേവനത്തിനായി തങ്ങളുടെ ജീവിതം സമർപ്പണം ചെയ്തിരിക്കുന്ന സമർപ്പിതരുടെ ഗണവും. “സഹോദരനു വേണ്ടി ജീവൻ സമർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല ,” എന്നാണ് യേശു പഠിപ്പിക്കുന്നത്. പടയാളികൾ തങ്ങളുടെ രാജ്യത്തിനു ജീവൻ നൽകിയാണ് ഹിറോകൾ ആക്കുന്നത്. പുരോഹിതരും സന്യസ്തരും ദൈവരാജ്യത്തിനു വേണ്ടി അവരുടെ ജീവൻ സമർപ്പിക്കുമ്പോൾ അതു ദൈവത്തിന്റെ ദൃഷ്ടിയിൽ ഒരു രക്തസാക്ഷിത്വം തന്നെയാണ്. അതിനാൽ അവരെ ഹീറോകൾ എന്നു തന്നെ വിളിക്കാം.

വൈദികരില്ലതെ ക്രിസ്തുവുമായി ബന്ധം സ്ഥാപിക്കാൻ നമുക്കു സാധിക്കുകയില്ല

സ്വർഗ്ഗാരോഹണത്തിനു മുമ്പ് യേശു പറഞ്ഞു, “യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും” (മത്തായി 28:20)” ഈശോ ഈ വാഗ്ദാനം വിസ്മയകരമായ രീതിയിൽ പാലിക്കുന്നു. അതാണു ദിവ്യകാരുണ്യം.ദിവ്യകാരുണ്യം വെറുമൊരു അപ്പമല്ല, അതു ക്രിസ്തു തന്നെയാണ്. ദിവ്യകാരുണ്യം നമുക്കു തരാൻ വൈദികർ വേണം.ദിവ്യകാരുണ്യത്തിലൂടെ മാത്രമേ ക്രിസ്തുവുമായി യഥാർത്ഥ ബന്ധത്തിലേക്കു വരാൻ നമുക്കു സാധിക്കു. സ്ഥൈര്യലേപന നവും, രോഗി ലേപനവും നൽകാനും പുരോഹിതർ വേണം.

പാപങ്ങൾ മോചിക്കാൻ വൈദികൻ വേണം

യേശു തന്റെ ഉത്ഥാനത്തിനു ശേഷം സ്ഥാപിച്ച ഏക കൂദാശ കുമ്പസാരമാണ്. അപ്പസ്തോലന്മാരുടെ മേൽ നിശ്വസിച്ചു കൊണ്ടു അവൻ പറഞ്ഞു, ” നിങ്ങള്‍ പരിശുദ്‌ധാത്‌മാവിനെ സ്വീകരിക്കുവിന്‍.നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്‌ഷമിക്കുന്നുവോ അവ അവരോടു ക്‌ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്‌ധിക്കുന്നുവോ അവ ബന്‌ധിക്കപ്പെട്ടിരിക്കും.” (യോഹന്നാന്‍ 20:22- 23)

ഫ്രാൻസീസ് മാർപാപ്പയുടെ ചില സാക്ഷ്യങ്ങൾ

2013, പാപ്പ പറഞ്ഞു , “ ഞാൻ എല്ലാ രണ്ടാഴ്ചയിലും കുമ്പസാരിക്കും .”
2014, പരസ്യമായി കുമ്പസാരിച്ചു കുമ്പസാരത്തെ പേടിക്കേണ്ട എന്നു വിശ്വാസികളെ ഓർമ്മപ്പെടുത്തി!”
2018ൽ പാപ്പയുടെ 24 മണിക്കൂർ കുമ്പസാരത്തിനുള്ള ആഹ്വാനം ലോകമാസകലം പ്രശസ്തമായി.
ഈശോ ചോദിക്കുന്നു “ലോകം മുഴുവൻ നേടിയാലും ആത്മാവു നഷ്ടപ്പെട്ടാൽ എന്തു പ്രയോജനം? കുമ്പസാരത്തിൽ, പുരോഹിതൻ ലോകത്തിൽ വച്ചു ലഭിക്കാവുന്ന ഏറ്റവും വലിയ സമ്മാനം നൽകുന്നു: അനുതപിക്കുന്ന പാപിയെ വീണ്ടും രക്ഷയിലേക്കു കൊണ്ടു വരുന്നു.

ക്രിസ്തുവിന്റെ ജീവിക്കുന്ന ഐക്കണാകാൻ വൈദികനെ ആവശ്യമുണ്ട്

വിശുദ്ധ കുർബാനയിലുള്ള ഈശോയുടെ യാർത്ഥ സാന്നിധ്യം വളരെ പ്രധാനപ്പെട്ടതാണ്, ഈശോ മിശിഹാ ഒരു സാന്നിധ്യം മാത്രമല്ല. അവൻ ഒരു മനുഷ്യനായി അവതരിച്ചു. “ക്രിസ്തുവിന്റെ ജീവിതം മുഴുവൻ തുടർച്ചയായ പഠിപ്പിക്കലായിരുന്നു. അവന്റെ നിശബ്ദതകൾ, അത്ഭുതങ്ങൾ ആഗ്യംങ്ങൾ, പ്രാർത്ഥനകൾ, ജനങ്ങളോടുള്ള സ്നേഹം, കുട്ടികളോടും ദരിദ്രരോടുമുള്ള അവന്റെ വാത്സല്യം” ഇവയെല്ലാം ഒരു പഠിപ്പിക്കലായിരുന്നു വെന്നു വി. ജോൺ പോൾ രണ്ടാമൻ പാപ്പ പറയുന്നു. മുഖമുള്ള മനുഷ്യനായിരുന്നു ക്രിസ്തു. ക്രിസ്തുവിന്റെ സന്ദേശം മനസ്സിലാക്കി ക്രിസ്തുവിനെപ്പോലെ ജീവിക്കുന്നവരെ മനുഷ്യഹൃദയത്തിനാവശ്യമുണ്ട്. ക്രിസ്തുവിനെ പോലെ പ്രവർത്തിക്കുന്നവരെ ലോകത്തിനാവശ്യമുണ്ട്. അതിനാൽ നമുക്കു വൈദീകരെ വേണം. ദൈവത്തിന്റെ അനുകമ്പയുടെ സമ്പൂർണ്ണ കാവ്യമായ ദിവ്യകാരുണ്യത്തിന്റെ ശുശ്രൂഷകൻ ആണ് വൈദികൻ.

ലോകത്തിനു പിതാക്കന്മാരെ ആവശ്യമുണ്ട് അതിനാൽ വൈദികർ വേണം

സ്വർഗ്ഗസ്ഥനായ പിതാവിനെക്കുറിച്ചുള്ള ഫ്രാൻസീസ് പാപ്പയുടെ പുതിയ പുസ്തകത്തിൽ പിതാക്കന്മാരില്ലാത്ത സമൂഹത്തെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്, പ്രത്യേകിച്ച് പാശ്ചാത്യ സംസ്കാരത്തിൽ അപ്പന്റെ സ്ഥാനം പ്രതീക്താകമായി അപ്രത്യക്ഷമാവുകയോ, ഇല്ലാതാക്കുകയോ ശ്രദ്ധയില്ലാത്ത തോ ആയിതീർന്നിരിക്കുന്നു.  കാര്യങ്ങൾ ഒരു തീവ്രതയിൽ നിന്നു മറ്റൊന്നിലേക്കു പോകുന്നു. ഇന്നത്തെ കാലത്തെ നമ്മുടെ പ്രശ്നം അനാവശ്യമായി തലയിടുന്ന പിതാക്കന്മാരുടെ സാന്നിധ്യമല്ല, നേരെ മറിച്ച് അവരുടെ പരിത്യജിക്കലാണ്. പിതാക്കന്മാർ ചില അവസരങ്ങളിൽ അവരിൽ തന്നയോ അവരുടെ ജോലികളിൽ മാത്രമോ അവരുടെ തന്നെ വ്യക്തിപരമായ ആത്മസംതൃപ്തിയിലോ മാത്രം കൂടുതൽ ശ്രദ്ധിക്കുമ്പോൾ അവർ അവരുടെ കുടുംബങ്ങളെ മറക്കുന്നു ”

പിതാക്കന്മാരില്ലങ്കിലും യുവജനങ്ങൾ അവരുടെ ഹൃദയങ്ങളെ വശീകരിക്കുന്ന വിഗ്രഹങ്ങളാൽ നിറഞ്ഞിരിക്കുന്നു. അവർ സന്തോഷങ്ങളാലും വിസ്മയങ്ങളാലും അവർ നയിക്കപ്പെടുന്നുവെങ്കിലും അതവർക്കു ജോലി നൽകുന്നില്ല. യഥാർത്ഥ സമ്പത്തു നിഷേധിച്ചു കൊണ്ട് പണത്തിന്റെ ദൈവം അവരെ വഞ്ചിക്കുന്നു .”

ഒരു പുരോഹിതര കുടുംബത്തിലെ പിതാവിന്റെ സ്ഥാനം എറ്റെടുക്കാൻ കഴിയില്ല. പുരോഹിതൻ ഒരു ഡാഡിയല്ല പക്ഷേ പുരോഹിതർ യഥാർത്ഥ പിതാക്കന്മാരാണ്. അവർ നമ്മുടെ ജീവിതത്തിന്റെ പ്രധാന മൂഹൂർത്തങ്ങളിലെല്ലാം മുഖ്യകാർമ്മികത്വം വഹിക്കുന്നു. അവർ അതിനു ശേഷം നമ്മുടെ മാതൃക പുരുഷന്മാരായി തീരുന്നു. സന്തോഷങ്ങളിൽ കൂടെ കൂടാനും പ്രശ്നങ്ങൾ വരുമ്പോൾ ശ്രദ്ധയോടെ കേൾക്കുവാനും ഉപദേശിക്കുവാനും, നമുക്കു പാപമോചനം നൽകുവാനും ഒരു പിതാവിനെ പ്പോലെ പുരോഹിതൻ കൂടെയുണ്ട്.

കുടുംബത്തെ വിശാലമാക്കാൻ വൈദികൻ വേണം

അവസാനമായി തന്നെ അനുഗമിക്കാൻ വന്നവർക്കു യേശു കൊടുക്കുന്നത് അസാധാരണമായ ഒരു ഫലമാണ്. കാരണമാണ് യേശു പ്രതിവചിച്ചു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്നെപ്രതിയും സുവിശേഷത്തെപ്രതിയും ഭവനത്തെയോ സഹോദരന്‍മാരെയോ സഹോദരിമാരെയോ മാതാവിനെയോ പിതാവിനെയോ മക്കളെയോ വയലുകളെയോ ത്യജിക്കുന്നവരിലാര്‍ക്കും ഇവിടെ വച്ചുതന്നെ നൂറിരട്ടി ലഭിക്കാതിരിക്കയില്ല – ഭവനങ്ങളും സഹോദരന്‍മാരും സഹോദരിമാരും മാതാക്കളും മക്കളും വയലുകളും അവയോടൊപ്പം പീഡനങ്ങളും; വരാനിരിക്കുന്ന കാലത്തു നിത്യജീവനും. (മര്‍ക്കോസ്‌ 10 29-30). പല വൈദികരും പറയുന്നു ഒരു ഇടവകയിൽ നിന്നു മറ്റോന്നിലേക്കു സ്ഥലം മാറ്റപ്പെടുമ്പോൾ ഒരു കുടുംബത്തിൽ നിന്നു പിഴുതെറിയപ്പെടുന്ന അനുഭവമാണന്നു. പക്ഷേ ക്രിസ്തുവിന്റെ വാഗ്ദാനങ്ങളിൽ ഉറച്ചു വിശ്വസിച്ചാൽ പുരോഹിതൻ തന്റെ കുടുംബത്തെ വിശാലമാക്കുകയാണ്. പുരോഹിതരുടെ മധ്യസ്ഥനായ വി. ജോൺ മരിയ വിയാനിയുടെ ഒരു ചിന്തയോടെ ഈ വിചിന്തനം അവസാനിപ്പിക്കാം: ” ദൈവത്തിന്റെ ഹൃദയത്തിനിണങ്ങിയ ഒരു നല്ല അജപാലകൻ ഒരിടവകക്കു നല്ലവനായ ദൈവം നൽകുന്ന ഏറ്റവും വലിയ നിധിയും ദൈവകാരുണ്യത്തിന്റെ ഏറ്റവും വലിയ ദാനങ്ങളിലൊന്നുമാണ് “

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.