യേശുനാമത്തിന്റെ അത്ഭുത ശക്തി: ഒരു യഥാർത്ഥ സംഭവ കഥ

അഞ്ചടി മാത്രം ഉയരമുള്ള ഒരു വിശുദ്ധനായ വൈദീകനായിരുന്നു ഫാ: റോജർ. ആന്തരിക സൗഖ്യ ശുശ്രൂഷയിലും, ഭൂതോച്ചാടനത്തിലും പ്രശസ്തനായ അദ്ദേഹം ജയിലുകളിലും ആശുപത്രികളിലും സന്ദർശനം നടത്തി മുറിവേറ്റവർക്കു സമാശ്വാസം നൽകുന്നതിലും ശ്രദ്ധ പതിപ്പിച്ചിരുന്നു. ഒരിക്കൽ ഫാ: റോജർ ഒരു മാനസികാശുപത്രിയുടെ വരാന്തയുടെ ഒരു മൂലയിൽ നിൽക്കുമ്പോൾ ആറടി ഉയരവും മുന്നൂറു പൗണ്ടു തൂക്കവുമുള്ള ഒരു അജാനുബാഹുവായ ഒരു മനുഷ്യൻ കൈയ്യിൽ ഒരു കത്തിയുമായി അലറി വിളിച്ചു കൊണ്ട് അച്ചനെ കുത്താനായി പാഞ്ഞടുത്തു. എന്തു ചെയ്യണമെന്നറിയാതെ സ്തംഭിച്ചു നിന്ന ഫാ: റോജർ അവനോടു പറഞ്ഞു, “In the name of Jesus, drop the knife!” ” യേശുവിന്റെ നാമത്തിൽ കത്തി താഴെ ഇടുക ” .അത്ഭുഭുതമെന്നു പറയട്ടെ അലറുന്ന സിംഹത്തെപ്പോലെ ആക്രമിക്കാൻ വന്നവൻ കത്തി താഴെയിട്ടു കുഞ്ഞാടിനെപ്പോൽ തിരികെ പോയി.

യേശുനാമത്തിനു അതിശയിപ്പിക്കുന്ന ശക്തി ഉണ്ടെന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണിത്. ജപമാല പ്രാർത്ഥനയുടെ കേന്ദ്രം യേശു നാമം തന്നെയാണ്. യേശുനാമം പ്രകീർത്തിക്കലാണ് ജപമാല പ്രാർത്ഥനയുടെ ഹൃദയം.

സഭ ഏതു തരത്തിലുള്ള വിടുതൽ പ്രാർത്ഥനയിലും യേശു നാമം ഉപയോഗിക്കുന്നു. നമ്മൾ പരീക്ഷയിൽ അകപ്പെടുമ്പോൾ ഈ വിശുദ്ധ നാമം വിളിച്ചപേക്ഷിക്കുക. അസ്വസ്ഥകളുടെ കാർമേഘത്തിനുള്ളിലായിരിക്കുമ്പോൾ ഈ ശക്തമായ നാമം നമ്മുടെ അധരത്തിലുണ്ടായിരിക്കട്ടെ. വ്യക്തിപരമായും സമൂഹപരമായും നമ്മൾ ആക്രമിക്കപ്പെടുമ്പോൾ യേശു നാമം നമ്മുടെ ആത്മ മന്ത്രങ്ങളാകട്ടെ

യേശു എന്ന നാമത്തിന്റെ അർത്ഥം തന്നെ ” രക്ഷകൻ ” എന്നാണല്ലോ. സഭക്കെതിരെ ശത്രുക്കൾ കൂട്ടംകൂടി ആക്രമണം അഴിച്ചുവിടുമ്പോൾ സഭാ മക്കൾ യേശുവെന്ന രക്ഷാ നാമം വിളിച്ചപേക്ഷിക്കുക, അവന്റെ പേരിൽ സ്ഥാപിതമായ സഭയെ തകർക്കാൻ ആർക്കുമാവില്ല.എന്തെന്നാല്‍, സഭ യേശുവിന്റെ നാമത്തിൽ നാമത്തില്‍ ഒരുമിച്ചു കൂടുന്നവരുടെ കൂട്ടായ്മയാണ് (മത്തായി 18:20)

സാത്താൻ വെറുക്കുകയും പേടിക്കുകയും ചെയ്യുന്ന രണ്ടു നാമങ്ങളാണ് യേശുവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും നാമങ്ങൾ.
മർക്കോസിന്റെ സുവിശേഷത്തിൽ ഇപ്രകാരം കാണുന്നു “വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്‍െറ നാമത്തില്‍ പിശാചുക്കളെ ബഹിഷ്‌കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും.” (മര്‍ക്കോസ്‌ 16:17)

യേശു നാമത്തിന്റെ ശക്തിയിലാണ് പിശാചുകൾ അപ്പസ്തോലന്മാർക്കു മുമ്പിൽ കീഴടങ്ങിയത്. നാരകീയ ശക്തികൾക്കെതിരെ സഭ വിജയം വരിക്കണമെങ്കിൽ ഒരു കാര്യം മാത്രം ചെയ്യുക യേശുനാമത്തിൽ വിളിച്ചപേക്ഷിക്കുക.
ഈശോ തന്നെ പറയുന്നു:, സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ എന്‍െറ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍കും.(യോഹന്നാന്‍ 16:23). ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 4:12). സഭയിൽ പ്രശ്‍നങ്ങൾ ഓരോന്നായി പെരുകി വരുമ്പോൾ യേശു നാമത്തിന്റെ ശക്തി സഭാതനയർ മറക്കല്ലേ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ