ഡിസംബര്‍ 13: മത്താ 21, 28-32 അഹങ്കാരം

ആദ്യകാലത്ത്, ദൈവത്തിന്റെ ആവശ്യങ്ങളോട് പുറം തിരിഞ്ഞ് നിന്നവര്‍ക്ക് പശ്ചാത്താപത്തിന്റെ മനസ്സുണ്ടായപ്പോള്‍, മറ്റാരെയുംകാള്‍ അവര്‍ മുന്‍പന്മാരായി. വചനം സസൂക്ഷ്മം ശ്രവിക്കുന്നതിലൂടെയും ദൈവസന്നിധിയില്‍ നിരന്തരം എത്തുന്നതിലൂടെയും, ദൈവത്തോട് സമ്മതിക്കുന്നത്, ദൈവകല്പനകളെ അക്ഷാര്‍ത്ഥത്തില്‍ പാലിക്കാമെന്നാണ്. പ്രതീക്ഷ കൊടുത്ത പലരും ദൈവകല്പനകളോട് നീതി പുലര്‍ത്താതിന്നപ്പോള്‍, ഒരു പ്രതീക്ഷയും സമൂഹത്തിന് കൊടുക്കാതെ ഇരുട്ടിലാണ്ടുപോയവര്‍, പശ്ചാത്തപിച്ച് പ്രകാശം കാണുന്നു. മുന്തിരിതോട്ടത്തില്‍ പോകാമെന്നേറ്റ പുത്രന്‍ വാഗ്ദാനം നിറവേറ്റിയില്ല, പോകില്ലെന്ന് പറഞ്ഞ പുത്രന് വൈകി ഉദിച്ച വിവേകം തുണയായി തീരുകയും, ചെയ്യില്ലെന്നേറ്റ നന്മ ചെയ്യുകയും ചെയ്തു. അവരാണ് സ്വര്‍ഗ്ഗത്തിന് അവകാശികളാകുന്നത്. ചെയ്യാമെന്നേറ്റത് ചെയ്യുക, ചെയ്യില്ലെന്നു പറഞ്ഞ് കലഹിച്ചവര്‍ തിരിച്ച് വരിക, നിങ്ങള്‍ക്കുള്ളതാണ് ജീവനും സ്വര്‍ഗ്ഗവും.

ഫാ. ജോയി ജെ. കപ്പൂച്ചിന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.