പരി. കന്യകാമറിയത്തിന്റെ ഏറ്റവും പുരാതനമായ ചിത്രങ്ങൾ

ദിവ്യരക്ഷകാ  സന്യാസസഭയുടെ   സ്ഥാപകനും  വേദപാരംഗതനുമായ  വിശുദ്ധ  അൽഫോൻസ് ലിഗോരി  പറയുന്നു ” മറിയം  മനുഷ്യവംശത്തിലെ  ഏറ്റവും  വാത്സല്യം  നിറഞ്ഞ  അമ്മയാണ്  അവൾ പാപികളടെ  അഭയ കേന്ദ്രമാണ് ” .കത്തോലിക്കാ സഭയുടെ  യുവജന  മതബോധന ഗ്രന്ഥമായ YouCat  85  നമ്പറിൽ മറിയം  എന്തുകൊണ്ട് നമ്മുടെ  അമ്മയായിരിക്കുന്നു എന്നു  പറയുന്നുണ്ട് ”  മറിയം  നമ്മുടെ  അമ്മയാണ്  കാരണം  കർത്താവായ  യേശു  അവളെ  നമുക്കു  അമ്മയായി തന്നു “. “സ്ത്രീയേ  ഇതാ  നിന്റെ  മകൻ…  ഇതാ  നിന്റെ  അമ്മ”  (യോഹ  19:26  -27 ).  യേശു  കുരിശിൽ കിടന്നുകൊണ്ട്   യോഹന്നാനു  നൽകിയ  രണ്ടാമത്തെ കല്പന   മുഴുവൻ  സഭയെയും മറിയത്തിനു  ഭരമേല്പിക്കുന്ന  പ്രവൃത്തിയാണന്നു  സഭ  പഠിപ്പിക്കുന്നു.  അതിനെ  സാധൂകരിക്കുന്ന  ചിത്രങ്ങൾ  പുരാതന കാലം  മുതലേ സഭയിലുണ്ട്  അത്തരം  എട്ടു ചിത്രങ്ങൾ  നമുക്കു  മനസ്സിലാക്കാം.

1) പരിശുദ്ധ മറിയവും ഉണ്ണിയേശുവും (Madonna and Child in the Catacombs )  – രണ്ടാം നൂറ്റാണ്ട്  

via historyofinformation.com

പരിശുദ്ധ മറിയത്തിന്റേതായി അറിയപ്പെടുന്ന ഏറ്റവും പുരാതന ചിത്രം റോമിലെ പ്രിസ്സില്ലാ ക്യാറ്റക്കോമ്പിലാണ് (Catacomb of Priscilla). പരിശുദ്ധ മറിയം ഉണ്ണിയേശുവിനെ മടിയിലിരുത്തി പരിചരിക്കുന്ന ചിത്രമുള്ളത്. എകദേശം AD 150 ലാണ് ഈ ചിത്രത്തിന്റെ രചന നടന്നതെന്നാണ് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്.

2) മറിയവും ഉണ്ണിയേശുവും പൂജ രാജാക്കന്മാരുടെ സമ്മാനങ്ങൾ സ്വീകരിക്കുന്ന ചിത്രം – മൂന്നാം നൂറ്റാണ്ട് 

Giovanni Dall'Orto / Wikimedia Commons

 വത്തിക്കാൻ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ഈ ചിത്രം പ്രാചീന കാലത്തെ ശിലാ നിർമ്മിതമായ ശവപ്പെട്ടിയിൽ  (sarcophagus)   രൂപപ്പെടുത്തിയിരിക്കുന്നതാണ്. മറിയത്തിന്റെ മടിയിലിരിക്കുന്ന ഉണ്ണി യേശുവിനെ പൗരസ്ത്യ ദേശത്തുനിന്നു വന്ന മൂന്നു രാജാക്കന്മാർ ആരാധിക്കുന്നതാണ് ഈ ചിത്രത്തിന്റെ പ്രമേയം.

3)  റോമിലെ ജനങ്ങളുടെ സംരക്ഷകയായ മറിയം  – അഞ്ചാം നൂറ്റാണ്ട് . 

Public Domain / Wikimedia Commons

റോമിലുള്ള പരിശുദ്ധ മറിയത്തിന്റെ ഏറ്റവും പുരാതനവും പ്രധാനപ്പെട്ടതുമായ ചിത്രം വിശുദ്ധ ലൂക്കാ വരച്ചതായി വിശ്വസിക്കുന്ന നിത്യ സഹായ മാതാവിന്റെ  ചിത്രങ്ങളിൽ ഒന്നാണ്. പക്ഷേ ചരിത്രകാരന്മാർ ഇതിന്റെ രൂപവൽക്കരണം അഞ്ചാം നൂറ്റാണ്ടിലാണന്നു പറയുന്നു.

4) സിംഹാസനസ്ഥരായ മറിയവും ഉണ്ണിയേശുവും മാലാഖമാരുടെയും  വിശുദ്ധന്മാരുടെയും നടുവിൽ  – ആറാം നൂറ്റാണ്ട് 

Public Domain / Wikimedia Commons

സിനായി മലക്കു സമീപമുള്ള വിശുദ്ധ കത്രീനായുടെ ആശ്രമത്തിലാണ്     ( St. Catherine’s Monastery) ഈ ചിത്രം നമുക്കു കാണാൻ കഴിയുക. ആറാം നൂറ്റാണ്ടിലേതാണ് ഈ ചിത്രം. മറിയത്തിനു ഉണ്ണിയേശുവിനും ചുറ്റും നിൽക്കുന്നവർ അമാസേയിലെ വിശുദ്ധ തിയഡോറും, വിശുദ്ധ ഗീവർഗീസും രണ്ടു മാലാഖമാരുമാണ്. ചിത്രത്തിനു മുകളിലുള്ള കരം ദൈവപിതാവിന്റേതാണ്.

5) മനുഷ്യവതാര ഐക്കൺ (Nativity Icon) –  എഴാം  നൂറ്റാണ്ട് 

via pravmir.comഈജിപ്തിലെ സിനായി മലയുടെ സമീപമുള്ള വിശുദ്ധ കത്രീനയുടെ  ആശ്രമത്തിൽ തന്നെയാണ്  യേശുവിന്റെ മനുഷ്യവതാരത്തെ വിവരിക്കുന്ന ഈ ഐക്കൺ സ്ഥിതി ചെയ്യുന്നത്. എഴാം നൂറ്റാണ്ടിലാണ് ഈ ചിത്രം രചിച്ചത്.

6) അഗിഓസോറിറ്റിസാ (Agiosoritissa – ദൈവമാതാവ്) – എഴാം  നൂറ്റാണ്ട്

via communio.stblogs.org

ബൈസൈന്റയിൻ പാരമ്പര്യത്തിലുള്ള ദൈവമാതാവിന്റെ ഈ ചിത്രം   എഴാം നൂറ്റാണ്ടിൽ കോൺസ്റ്റാന്റിനോപ്പിളിലാണ് രൂപീകൃതമായത്.    കോൺസ്റ്റാന്റിനോപ്പിളിലുള്ള  അഗിയാ സോറോസ് ചാപ്പലിലായിരുന്നു (Agia Soros Chapel) ആദ്യം ഈ ചിത്രം പ്രതിഷ്ഠിച്ചിരുന്നത്   ഐക്കണോക്ലാസ് പാഷണ്ഡതയെ   അതിജീവിച്ച ചുരുക്കം ചില ഐക്കണുകളിൽ ഒന്നാണ് ഇത്. ഈ ചിത്രം റോമിലുള്ള   സാന്താ മരിയ ദെൽ റോസാരിയോ അ മോന്തേ മാരിയോ (Santa Maria del Rosario a Monte Mario) എന്ന ദൈവാലയത്തിൽ ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നു.

7) സുവിശേഷങ്ങളുടെ പുറംചട്ടയിലുള്ള മാതാവിന്റെ ചിത്രം – എട്ട് – ഒൻപതു നൂറ്റാണ്ടുകൾ 

Public Domain / Wikimedia Commonsആനക്കൊമ്പിൽ തീർത്ത ഈ സുവിശേഷങ്ങളുടെ പുറംചട്ട   എട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലോ ഒൻപതാം നൂറ്റാണ്ടിന്റെ പ്രാരംഭ ദശയിലോ ജർമ്മനിയിലെ ലോർഷ് ആബിയിലാണ് (Lorsch Abbey) ഇതിന്റെ രൂപകൽപന എന്നു വിശ്വസിക്കുന്നു. AD 778 നും 820 നും ഇടയക്കു രചിക്കപ്പെട്ട The Codex Aureus of Lorsch അല്ലങ്കിൽ Lorsch Gospels എന്നറിയപ്പെടുന്ന സുവിശേഷങ്ങളുടെ പുറം ചട്ടയിലാണ് ഉണ്ണിയേശുവിനെ മടിയിലിരുത്തിയ ദൈവമാതാവിന്റെ ചിത്രമുള്ളത്.

8) പരിശുദ്ധ മറിയവും ഉണ്ണിയേശുവും – ഒൻപതാം നൂറ്റാണ്ട് 

Public Domain / Wikimedia Commons

ജോർജിയിലുള്ള പരിശുദ്ധ കന്യകാമറിയത്തിന്റെ ഏറ്റവും പഴക്കമുള്ള ഐക്കനാണിത്. ജോർജിയിലെ സിൽക്കാനീയിലാണ് (Tsilkani) ഒൻപതാം നൂറ്റാണ്ടിലെ ഈ മരിയൻ ഐക്കൺ വിരിചിതമായത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.