സ്വജീവൻ നൽകി കാവൽ മാലഖയായ എയർ ട്രാഫിക് കൺട്രോളറുടെ കഥ

ഭൂകമ്പങ്ങളുടെ ഒരു പരമ്പര ഈ വർഷവും ഇൻഡോനേഷ്യയെ പിടിച്ചു കുലുക്കി. 2018 സെപ്റ്റംബർ 28 ഉച്ചയ്ക്കു 12 മണിക്കു റിക്ടർ സെകയ്ലിൽ 7.5 രേഖപ്പെടുത്തിയ ഭൂകമ്പം വടക്കു മധ്യ സുലാവേസിയിലും ബോർനോ ദ്വീപിലും വൻ നാശനഷ്ടമുണ്ടാക്കി . കെട്ടിടങ്ങളും ഗോപുരങ്ങളും നിലം പതിച്ചു, ആയിരക്കണക്കിനാളുകൾ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. എകദേശം രണ്ടായിരത്തോളം ജനങ്ങൾ മരണമടഞ്ഞു. ഒരാളില്ലായിരുന്നെങ്കിൽ മരണസംഖ്യ ഇനിയും കൂടിയേനേ, അവൻ ഹീറോയാണ് മറ്റുള്ളവർക്കായി സ്വന്തം ജിവൻ നൽകിയ സൂപ്പർ ഹീറോ.

അന്തോണിയൂസ് ഗുണാവൻ ആഗുങ്ങ് എന്നാണ് അവന്റെ പേര്. ഇരുപത്തി ഒന്നു വയസ്സേ അവനുണ്ടായിരുന്നുള്ളു, വലിയൊരു ജീവിതം മുമ്പിൽ. നല്ല ജോലി, മാന്യമായ ശമ്പളം ശോഭനമായ ഭാവിക്കു വേണ്ട എല്ലാ കാരണങ്ങളും അവനുണ്ടായിരുന്നു. ഭൂകമ്പം ബാധിച്ച പാലു നഗരത്തിലെ എയർ ട്രാഫിക് കൺട്രോളർ അവനായിരുന്നു. അ കറുത്ത വെള്ളിയാഴ്ച പാലു വിമാനത്താവളത്തിലെ കൺട്രോൾ ടവറിൽ ഡ്യൂട്ടിയിലായിരുന്നു അന്തോണിയൂസ്.

ഭൂകമ്പത്തിനു ശേഷം സുനാമിത്തിരകൾ സംഹാര താണ്ഡവമാടി നഗരത്തിലേക്കു പാഞ്ഞുകയറി. ഭൂകമ്പത്തെ അതിജീവിച്ച കെട്ടിടങ്ങൾ ചീട്ടുകൊട്ടാരം പോലെ കടപഴുകി വീണു. പാലു – മുട്ടിഅറ (Palu-Mutiara) വിമാനത്താവളം ഉൾക്കടലിൽ നിന്നു 6 കിലോമീറ്റർ അകലയാണു സ്ഥിതി ചെയ്യുന്നത്. വരാൻ പോകുന്ന വൻ വിപത്തു മനസ്സിലാക്കിയ പൈലറ്റുമാർ Take off നായി വിമാനത്തിന്റെ എഞ്ചിനുകൾ സ്റ്റാർട്ടക്കി. വിമാനത്തിനുള്ളിലുള്ള യാത്രക്കാർ പ്രാണനു വേണ്ടി കേണപേക്ഷിച്ചു. പക്ഷേ Take off നായി എല്ലാവർക്കും – പൈലറ്റുമാർക്കും യാത്രക്കാർക്കും – ഒരു ആളേ കൂടി വേണം കൺട്രോൾ റൂം നിയന്ത്രിക്കുന്ന ഓഫീസർ, കൺട്രോൾ റൂം വീഴാറായി തയ്യാറായി നിൽക്കുന്നു.

ഭിത്തികൾ ഞ്ഞെരുങ്ങുന്ന ശബ്ദം കേൾക്കാമെങ്കിലും അന്തോണിയൂസ് ഭയചകിതനായില്ല. എമർജൻസി സർവീസ് ടീം നൽകിയ മുൻ അറിയിപ്പുകൾ അവഗണിച്ചു അവൻ കൺട്രോൾ റൂമിൽ തന്ന ഇരുന്നു, തന്റെ സഹായത്തിനായി കാത്തു നിൽക്കുന്ന വിമാനങ്ങളെ കണ്ടപ്പോൾ മറ്റുള്ളവരെപ്പോലെ ഓടി പോകാൻ അവനു മനസ്സു വന്നില്ല. Take off നായി കാത്തു നിന്ന വിമാനങ്ങൾക്കു ഓരോന്നായി സിഗ്നനൽ നൽകി അവൻ പറഞ്ഞയച്ചു.

പാലു വിമാനത്താവളത്തിൽ നിന്നു അന്നേദിനം അവസാനം പറന്നുയർന്ന വിമാനത്തിന്റെ പൈലറ്റ് ഇകോസേ എസ്സോചി ( Icoze Ezoci ) Take off നായി കാത്തു നിൽക്കുമ്പോൾ ചുറ്റും തകർന്നു വീഴുന്ന കെട്ടിടങ്ങളും ആർത്തു വരുന്ന തിരമാലകളും കാണാം ,അപ്പാഴും സമചിത്തത കൈ വെടിയാതെ കൺട്രോൾ റൂമിലിരുന്നു Take off നായി ക്രമികരണങ്ങൾ നടത്തുന്ന അന്തോണിയൂസിനെ അവന കേൾക്കാകാമായിരുന്നു .ഉടനെ മൈക്രോഫോണിലൂടെ ഒരു അലർച്ച വന്നു “Batik 6231! Runway 33 ready for takeoff,” “Got it,” എന്ന മറുപടിയോടെ എസ്സോചി വിമാനം മുകളിലേക്കു പറത്തി. യാത്രക്കാർ എല്ലാവരും സുരക്ഷിതരായി, അന്തോണിയൂസിനെ മാത്രം ഭാഗ്യം തുണച്ചില്ല. അവസാന വിമാനം പറന്നുയർന്നതും കൺട്രോൾ ടവർ ചെരിയാൻ തുടങ്ങി, ഏതാനും നിമിഷങ്ങൾക്കുള്ളിൽ ടവർ നിലം പതിക്കും എന്നു കണ്ടതിനാൽ രക്ഷപെടാനായി അന്തോണിയൂസ് ജനലിലൂടെ പുറത്തേക്കു ചാടി. വീഴ്ചചയിൽ ആ ചെറുപ്പക്കാകാരന്റെ കാലുകളും ആന്തരിക അവയവങ്ങളും തകർന്നിരുന്നു .ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം അവനെ കാത്തു നിന്നില്ല.

പൈലറ്റ് ഇകോസേ എസ്സോചി അന്തോണിയൂസിനെപ്പറ്റി പറയുന്നത് ഇങ്ങനെ ” അവൻ ഞങ്ങളുടെ കാവൽ മാലാഖ ആയിരുന്നു. അവൻ അവസാനം വരെ അവന്റെ ഡ്യൂട്ടി നിർവ്വഹിച്ചു. മുപ്പതു സെക്കൻഡുകൾ കഴിഞ്ഞിരുന്നെങ്കിൽ ഞങ്ങൾക്കു Take off സാധ്യമായിരുന്നില്ല ” ധീരനായ ആ കൺട്രോളർക്കു അവസാന പൈലറ്റു ഇപ്രകാരം ഗുഡ് ബൈ പറഞ്ഞു : “ ഞങ്ങൾ ആകാശത്തു സുരക്ഷിതരായി എത്തുന്നതുവരെ കാവൽ നിന്നതിനു നന്ദി. അന്തോണിയൂസ് ഗുണാവൻ ആഗുങ്ങിനു ബഹുമാനത്തിന്റെ ഒരു കൂപ്പുകൈ. സമാധാനമായി വിശ്രമിക്കുക ദൈവം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ .”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.