അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ കൃതജ്ഞതാബലി അര്‍പ്പിച്ചു

ആലപ്പുഴ: 50 വര്‍ഷം മുമ്പ് പുതിയ ദേവാലയം ആശീര്‍വദിച്ചതിന്റെ ഓര്‍മകളില്‍ അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ ഇന്ന് കൃതജ്ഞതാബലി അര്‍പ്പിച്ചു. വിശ്വാസി സമൂഹത്തിന്റെ നിറഞ്ഞ സാന്നിധ്യത്തോടെ രാവിലെ ഏഴിനായിരുന്നു കൃതജ്ഞതാബലി.

ജൂബിലി ആഘോഷങ്ങള്‍ക്ക് കഴിഞ്ഞ ജനുവരിയിലെ തിരുനാളിലാണ് തുടക്കമിട്ടതെന്ന് റെക്ടര്‍ ഫാ. ക്രിസ്റ്റഫര്‍ എം. അര്‍ഥശേരില്‍ പറഞ്ഞു. 50 വര്‍ഷങ്ങള്‍ക്കു മുമ്പ് ആലപ്പുഴ രൂപതയുടെ പ്രഥമ മെത്രാന്‍ ഡോ. മൈക്കിള്‍ ആറാട്ടുകുളമാണ് പുതിയ ദേവാലയത്തിന്റെ ആശീര്‍വാദ കര്‍മം നിര്‍വഹിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.